Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flight

എയര്‍ ഇന്ത്യ വിമാനത്തിന് റാഞ്ചൽ ഭീഷണി! ജയ്പുർ വിമാനത്താവളത്തിൽ ‍അടിയന്തര ലാൻഡിംഗ്

ന്യൂ​ഡ​ല്‍ഹി: ജ​ര്‍മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍ട്ടി​ല്‍നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്ക് വ​ന്ന എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റാ​ഞ്ച​ൽ ഭീ​ഷ​ണി​യെ തു​ട​ര്‍ന്ന് ജ​യ്പൂ​രി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി.

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 787-9 വി​മാ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള എ​ഐ-2030 എ​ന്ന വി​മാ​ന​മാ​ണ് ജയ്പുരിൽ ഇ​റ​ക്കി​യ​ത്. തു​ട​ര്‍ന്ന് വി​മാ​നം സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി ഐ​സൊ​ലേ​ഷ​ന്‍ ബേ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

വി​മാ​നം മും​ബൈ ഫ്‌​ളൈ​റ്റ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ റീ​ജി​ണി​ല്‍ ആ​യി​രു​ന്ന​പ്പോ​ള്‍, നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ല്‍ സം​ഭ​വി​ക്കു​മ്പോ​ള്‍ (ഹൈ​ജാ​ക്ക് ഭീ​ഷ​ണി പോ​ലു​ള്ള) ന​ല്‍കു​ന്ന സൂ​ച​ന​യാ​യ സ്‌​ക്വാ​ക്ക് കോ​ഡ് 7500 എ​ന്ന സ​ന്ദേ​ശം പൈ​ല​റ്റ് ന​ല്‍കി​യെ​ന്നും തു​ട​ര്‍ന്ന് വി​മാ​നം ജ​യ്പൂ​രി​ലേ​ക്ക് അ​ടി​യ​ന്ത​ര ലാ​ന്‍ഡിം​ഗി​നാ​യി പ​റ​ന്നു​വെ​ന്നു​മാ​ണ് റി​പ്പോ​ര്‍ട്ട്.

അ​ടി​യ​ന്ത​ര ലാ​ന്‍ഡിം​ഗി​നെ​ക്കു​റി​ച്ച് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രാ​ണ് അ​റി​യി​ച്ച​തെ​ന്ന് മാ​ള്‍വി​യ ന​ഗ​ര്‍ അ​സി​സ്റ്റ​ന്‍റ് പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ ശി​വ് ദ​യാ​ല്‍ പ​റ​ഞ്ഞു.

ഐ​സൊ​ലേ​ഷ​ന്‍ ബേ​യി​ല്‍ ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ ഏ​ജ​ന്‍സി​ക​ള്‍ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. എ​ല്ലാ യാ​ത്ര​ക്കാ​രെ​യും വി​മാ​നജീ​വ​ന​ക്കാ​രെ​യും പു​റ​ത്തി​റ​ക്കി, സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ക്ക് വി​ധേ​യ​രാ​ക്കി. തു​ട​ര്‍ന്ന് അ​വ​രെ വി​മാ​ന​ത്തി​ല്‍ തി​രി​കെ ക​യ​റ്റി. യാ​ത്ര​ക്കാ​ര്‍ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ല്‍ എ​യ​ർ ഇ​ന്ത്യ ഖേ​ദം അ​റി​യി​ച്ചു.

International

വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി

ധാ​ക്ക: ല​ണ്ട​നി​ൽ നി​ന്ന് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബി​മാ​ൻ ബം​ഗ്ലാ​ദേ​ശ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി. വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ഏ​റ്റു​മു​ട്ടി​യ ര​ണ്ട് യാ​ത്ര​ക്കാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​ർ ത​മ്മി​ൽ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വാ​ക്കേ​റ്റം രൂ​ക്ഷ​മാ​വു​ക​യും കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് വ​ഴി​മാ​റു​ക​യായി​രു​ന്നു.

അ​ടി​പി​ടി​ക്കി​ടെ ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ ഷ​ർ​ട്ട് കീ​റി​പ്പോ​യ​താ​യും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വി​മാ​ന ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഇ​ട​പെ​ട്ടാ​ണ് ഇ​രു​വ​രേ​യും പി​ടി​ച്ചു​മാ​റ്റി​യ​ത്.

വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

വിമാനത്തിനുള്ളിൽ വിവസ്ത്രയായി യുവതി; ഞെ‌ട്ടിത്തരിച്ച് യാത്രക്കാർ

മ​യാ​മി: അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​നു​ള്ളി​ൽ വ​സ്ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ഴി​ച്ചു​മാ​റ്റി അ​നു​ചി​ത​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് വ​നി​താ യാ​ത്ര​ക്കാ​രി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്.

സെ​പ്റ്റം​ബ​ർ 11ന് ​ബാ​ൾ​ട്ടി​മോ​റി​ൽ നി​ന്ന് മ​യാ​മി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് AA1779 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. വി​മാ​ന​ത്തി​ലെ ഒ​മ്പ​താം നി​ര​യി​ൽ ഇ​രു​ന്നി​രു​ന്ന യാ​ത്ര​ക്കാ​രി വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് കാ​ബി​ൻ ജീ​വ​ന​ക്കാ​ർ വി​വ​രം പൈ​ല​റ്റു​മാ​രെ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

മ​റ്റ് യാ​ത്ര​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യു​വ​തി അ​നു​ചി​ത​മാ​യി പെ​രു​മാ​റി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തു​ട​ർ​ന്ന് വി​മാ​ന ജീ​വ​ന​ക്കാ​ർ അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യും വി​മാ​നം മ​യാ​മി​യി​ൽ എ​ത്തു​മ്പോ​ൾ നി​യ​മ​പാ​ല​ക​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടി​ല്ല. AA1779 മ​യാ​മി​യി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ർ​ന്നു, വെ​ള്ളി​യാ​ഴ്ച രാ​ത്രി സു​ര​ക്ഷി​ത​മാ​യി മ​യാ​മി​യി​ൽ ഇ​റ​ങ്ങി.

വി​മാ​നം ഗേ​റ്റി​ലെ​ത്തി​യ​പ്പോ​ൾ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ത്തു​നി​ന്നി​രു​ന്ന​താ​യും തു​ട​ർ​ന്ന് വ​നി​താ യാ​ത്ര​ക്കാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

International

ക്രൂ അംഗത്തിന് അസ്വസ്ഥത: ദോഹ-ബംഗളൂരു ഇൻഡിഗോ വിമാനം മസ്‌കറ്റിൽ ഇറക്കി

മസ്‌കറ്റ്: ദോഹയിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.

യാത്രയ്ക്കിടെ ജീവനക്കാരന്‍റെ ആരോഗ്യം വഷളായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തയുടൻ രോഗബാധിതനായ ജീവനക്കാരനെ വിദഗ്ധ പരിശോധനകൾക്കായി മാറ്റുകയും ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

ലാൻഡിംഗിനെ തുടർന്ന് യാത്രക്കാരുടെ തുടർയാത്ര മുടങ്ങാതിരിക്കാൻ ഇൻഡിഗോ ഉടനടി ഇടപെടുകയും പകരം വിമാനവും പുതിയ ക്രൂ അംഗങ്ങളെയും മസ്‌കറ്റിൽ ഏർപ്പെടുത്തുകയും ചെയ്തു.

അപ്രതീക്ഷിതമായുണ്ടായ ഈ അടിയന്തര ലാൻഡിംഗിനെ തുടർന്ന് യാത്രക്കാർ ഉണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ അധികൃതർ ഔദ്യോഗികമായി ക്ഷമാപണം നടത്തി.

National

എൻജിൻ‌ ത​ക​രാ​ർ: അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി ഗോ​വ-​ഡ​ൽ​ഹി വി​മാ​നം

പ​നാ​ജി: എ​ൻ‌ജിൻ‌ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഗോ​വ-​ഡ​ൽ​ഹി ഇ​ൻ​ഗി​ഡോ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. ഗോ​വ​യി​ലെ മോ​പ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ 10 മി​നു​റ്റി​നു​ള​ളി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 2

29 യാ​ത്ര​ക്കാ​രു​മാ​യി 14000 അ​ടി ഉ​യ​ര​ത്തി​ൽ വ​ച്ചു​ണ്ടാ​യ എ​ൻ​ജി​ൻ ത​ക​രാ​ർ ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. പി​ന്നാ​ലെ മോ​പ എ​യ​ർ ട്രാ​ഫി​ക് ക​ണ്ട്രോ​ൾ റൂം ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

9.50 ഓ​ടെ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. രാ​വി​ലെ പ​ത്തോ​ടെ അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ച്ചു. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​താ​യും വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് വി​മാ​നം ഡ​ൽ​ഹി​യി​ലേ​യ്ക്ക് പു​റ​പ്പെ​ടു​മെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു.

SUNDAY DEEPIKA

വി​മാ​ന​യാ​ത്ര​യി​ൽ തോ​ക്കും തി​ര​യും കൊ​ണ്ടു​പോ​കാം

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ പി​റ്റേ​ന്ന് വാ​ര​ണാ​സി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പൊ​ട്ടി​യ ഒ​രു തോ​ക്കി​നെ​പ്പ​റ്റി​യാ​ണ്. മും​ബൈ​യി​ല്‍ ഹോ​ട്ട​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന, ശി​വ​സേ​ന​യു​ടെ (ഷി​ന്‍​ഡെ വി​ഭാ​ഗം) മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ക​മ​ലേ​ഷ് കേ​ദാ​ര്‍​നാ​ഥ് റാ​യി (55) വാ​ര​ണാ​സി​യി​ല്‍​നി​ന്ന് മും​ബൈ​ക്ക് രാ​വി​ലെ ഒ​ന്‍​പ​ത​ര​യ്ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഫ്ളൈ​റ്റ് ഐ​എ​ക്സ് 1810ന് ​പോ​കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു, ലാ​ല്‍ ബ​ഹാ​ദു​ര്‍ ശാ​സ്ത്രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍.

ക​മ​ലേ​ഷ്, ഭാ​ര്യ സു​ഷ​മ​യു​മൊ​ത്ത് ല​ഗേ​ജ് ചെ​ക്കി​ന്‍ ചെ​യ്യാ​ന്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന കൗ​ണ്ട​റി​ന് അ​ടു​ത്തു​നി​ന്ന് പെ​ട്ടെ​ന്നാ​ണ് വെ​ടി​പൊ​ട്ടി​യ​ത്. വെ​ടി​യൊ​ച്ച​യു​ടെ പി​ന്നാ​ലെ നി​ല​വി​ളി​യും ആ​ള്‍​ക്കൂ​ട്ട​വും ബ​ഹ​ള​വും സി​ഐ​എ​സ്എ​ഫി​ന്‍റെ പാ​ച്ചി​ലും പൊ​ലീ​സി​ന്‍റെ വ​ര​വും ക​മ​ലേ​ഷി​നെ​യും ഭാ​ര്യ​യെും ചോ​ദ്യം ചെ​യ്യാ​നാ​യി നീ​ക്കു​ന്ന​തും ഇ​തി​നി​ടെ വി​മാ​നം ക​മ​ലേ​ഷി​ല്ലാ​തെ പ​റ​ന്നു​പോ​കു​ന്ന​തും എ​ല്ലാം ക​ഴി​യു​മ്പോ​ഴേ​ക്കാ​ണ് സം​ഭ​വം വ്യ​ക്ത​മാ​യി​ത്തു​ട​ങ്ങു​ന്ന​ത്.

ലൈ​സ​ന്‍​സു​ള്ള ഒ​രു തോ​ക്ക് വ​ര്‍​ഷ​ങ്ങ​ളാ​യി സ​ദാ കൊ​ണ്ടു​ന​ട​ക്കു​ന്ന ക​മ​ലേ​ഷ്, മു​മ്പ് പ​ല യാ​ത്ര​ക​ളി​ലും ചെ​യ്തി​ട്ടു​ള്ള​തു​പോ​ലെ, ചെ​ക്കി​ന്‍ കൗ​ണ്ട​റി​ല്‍ തോ​ക്കി​ന്‍റെ കാ​ര്യം പ​റ​ഞ്ഞു. തോ​ക്കി​ന്‍റെ ലൈ​സ​ന്‍​സി​ന്‍റെ കോ​പ്പി കൗ​ണ്ട​റി​ല്‍ കൊ​ടു​ത്തു. വി​മാ​ന​ത്താ​വ​ള സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സി​ഐ​എ​സ്എ​ഫ് ‍ തോ​ക്ക് പ​രി​ശോ​ധി​ച്ച്, എ​യ​ര്‍​പോ​ര്‍​ട്ട്സ് അ​ഥോ​റി​ട്ടി ഓ​ഫ് ഇ​ന്ത്യ കാ​ര്‍​ഗോ ലോ​ജി​സ്റ്റി​ക്സ് ആ​ന്‍​ഡ് അ​ല​യ്ഡ് ക​മ്പ​നി​യു​ടെ (എ​എ​ഐ​സി​എ​ല്‍​എ​സി) ജീ​വ​ന​ക്കാ​ര്‍​ക്ക് കൈ​മാ​റാ​ന്‍ എ​ത്തി. ക​മ​ലേ​ഷ് തോ​ക്കി​ല്‍​നി​ന്ന് എ​ല്ലാ​വ​രും കാ​ണ്‍​കെ തി​ര​ക​ളെ​ടു​ത്തു മാ​റ്റി. എ​ല്ലാം സു​ര​ക്ഷി​ത​മാ​യി എ​ന്നു തെ​ളി​യി​ക്കാ​ന്‍ കാ​ഞ്ചി വ​ലി​ച്ചു. വെ​ടി പൊ​ട്ടി.

ഭാ​ഗ്യ​ത്തി​ന് തോ​ക്ക് ലേ​ശം മാ​റ്റി താ​ഴ്ത്തി പി​ടി​ച്ചി​രു​ന്ന​തു​കൊ​ണ്ട്, തി​ര ആ​ദ്യം കൊ​ണ്ട​ത് ഭി​ത്തി​യി​ലാ​ണ്. അ​വി​ടെ​നി​ന്ന് തി​രി​കെ തെ​റി​ച്ചു വ​ന്ന് ജീ​വ​ന​ക്കാ​രി സു​മ​ന്‍ കു​മാ​രി​യു​ടെ കാ​ലി​ല്‍ ത​റ​ച്ചു. തി​ര, രോ​ഹി​ത് രാ​ജ് എ​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​യോ​ടു​ചേ​ര്‍​ന്ന് പാ​ഞ്ഞു​പോ​കു​ന്ന​തി​നി​ടെ വി​ര​ലു​ക​ള്‍ ഉ​ര​ഞ്ഞു മു​റി​ഞ്ഞു. സു​മ​നും രോ​ഹി​തും ആ​ശു​പ​ത്രി​യി​ലും ക​മ​ലേ​ഷ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​മാ​യി. സം​ഭ​വം, ഇ​ന്ത്യ​യി​ല്‍ തോ​ക്കു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ളി​ലേ​ക്ക് ഒ​രി​ക്ക​ല്‍​ക്കൂ​ടി ശ്ര​ദ്ധ തി​രി​ച്ചി​ട്ടു​ണ്ട്.

തോ​ക്കി​ന് ലൈ​സ​ന്‍​സ് വേ​ണ​മെ​ന്ന​താ​ണ്, സി​ഐ​എ​സ്എ​ഫ് ച​ട്ട​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​ത്തേ​ത്. ചെ​ക്കി​ന്‍ ചെ​യ്യാ​നെ​ത്തി ല​ഗേ​ജ് കൈ​മാ​റും​മു​മ്പ് തോ​ക്കി​ന്‍റെ കാ​ര്യം യാ​ത്ര​ക്കാ​ര​ന്‍ പ​റ​യു​ക​യും രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക​യും വേ​ണം. ലൈ​സ​ന്‍​സി​നൊ​പ്പം മേ​ശ​പ്പു​റ​ത്തു വ​യ്ക്കു​ന്ന തോ​ക്ക് സി​ഐ​എ​സ്എ​ഫ്്‍ പ​രി​ശോ​ധി​ക്ക​ണം. തോ​ക്കി​ല്‍​നി​ന്ന് തി​ര​ക​ളെ​ല്ലാം മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി തോ​ക്കും തി​ര​യും വെ​വ്വേ​റെ സു​ര​ക്ഷി​താ​യി പാ​യ്ക്കു​ചെ​യ്ത് ചെ​ക്കി​ന്‍ ചെ​യ്ത ല​ഗേ​ജു​ക​ള്‍​ക്കൊ​പ്പം വി​മാ​ന​ത്തി​ന്‍റെ കാ​ര്‍​ഗോ ഹോ​ള്‍​ഡി​ലേ​ക്ക് വി​ട​ണം. വി​മാ​ന കാ​ബി​നി​ല്‍ തോ​ക്കും തി​ര​ക​ളും ക​യ​റ്റാ​നേ പാ​ടി​ല്ല.

ഒ​രു യാ​ത്ര​ക്കാ​ര​ന് എ​ത്ര തോ​ക്കും തി​ര​ക​ളും കൊ​ണ്ടു​പോ​കാ​മെ​ന്നും ബ്യൂ​റോ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​ണ്ട്. ലൈ​സ​ന്‍​സു​ള്ള റി​വോ​ള്‍​വ​റോ, പി​സ്റ്റ​ളോ, ഷോ​ട്ട്ഗ​ണ്ണോ ഒ​രെ​ണ്ണ​വും അ​തി​ന്‍റെ തി​ര​ക​ളും. ഒ​രോ വി​മാ​ന​ക്ക​മ്പ​നി​ക​ളും അ​വ​രു​ടേ​താ​യ ഉ​പ​നി​ബ​ന്ധ​ന​ക​ളും ഇ​തി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​റു​മു​ണ്ട്. ഭാ​രം അ​ഞ്ചു കി​ലോ​യി​ല്‍ ക​വി​യാ​ന്‍ പാ​ടി​ല്ലെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ​റ​യു​ന്ന​ത് ഉ​ദാ​ഹ​ര​ണം. തി​ര​ക​ളു​ടെ എ​ണ്ണം അ​ന്‍​പ​തി​ല്‍ ക​വി​യ​രു​തെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ​യും സ്പൈ​സ്ജെ​റ്റും നി​ഷ്ക​ര്‍​ഷി​ക്കു​ന്നു.

ഇ​ന്ത്യ​യി​ല്‍, 2016ല്‍ ​പ​രി​ഷ്ക​രി​ച്ച ആം​സ് റൂ​ള്‍​സി​ലെ നി​യ​മം 99 ആ​ണ് ഇ​തേ​പ്പ​റ്റി​യു​ള്ള പൊ​തു​വാ​യ രേ​ഖ. തോ​ക്കു​മാ​യി വി​മാ​ന​ത്തി​ല്‍ പോ​കാ​ന്‍ ലൈ​സ​ന്‍​സ് മാ​ത്രം പോ​രാ, ഡി​ജി​സി​എ​യു​ടെ അ​നു​മ​തി​യും നേ​ടി​യി​രി​ക്ക​ണ​മെ​ന്ന് നി​യ​മം എ​ടു​ത്തു പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍, വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി, കൈ​വ​ശം തോ​ക്കു​ണ്ടെ​ന്ന് എ​യ​ര്‍​ലൈ​നി​ന്‍റെ ‍ മാ​നേ​ജ​ര്‍​ക്ക് എ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ കി​ട്ടു​ന്ന അ​നു​മ​തി ത​ത്വ​ത്തി​ല്‍ ഡി​ജി​സി​എ​യു​ടെ അ​നു​മ​തി​യാ​ണ് എ​ന്നാ​ണ് സ​ങ്ക​ല്‍​പ്പം.

എ​ന്നാ​ല്‍, നേ​ര​ത്തേ പ​റ​ഞ്ഞ നി​ബ​ന്ധ​ന​യി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ തോ​ക്കു​ണ്ടെ​ങ്കി​ല്‍ ഡി​ജി​സി​എ​യു​ടേ നേ​രി​ട്ടു​ള്ള അ​നു​മ​തി വേ​ണ​മെ​ന്ന കൃ​ത്യ​മാ​യ നി​ഷ്ക​ര്‍​ഷ​യു​മു​ണ്ട്. സ്പോ​ര്‍​ട്സ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് തോ​ക്കു​മാ​യി പോ​കു​ന്ന​വ​രും ഇ​തേ നി​യ​മ​ങ്ങ​ളാ​ണ് പാ​ലി​ക്കേ​ണ്ട​ത്. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ തോ​ക്കു​ക​ളു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ല്‌ തി​ര​ക​ളു​ണ്ടെ​ങ്കി​ലും പ്ര​ത്യേ​കം അ​നു​മ​തി ‍ എ​ടു​ക്കു​ക​യും വേ​ണം.

വാ​ര​ണാ​സി സം​ഭ​വ​ത്തി​ല്‍, വെ​ടി പൊ​ട്ടു​ന്ന​തു​വ​രെ നി​യ​മ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ച്ചി​രു​ന്നു​വെ​ന്നു​വേ​ണം ക​രു​താ​ന്‍. തോ​ക്ക് പ​രി​ശോ​ധി​ക്കു​ക​യും തി​ര​ക​ൾ ‍ ‍ ഇ​ല്ലെ​ന്നു​റ​പ്പാ​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് ആ​ത്യ​ന്തി​ക​മാ​യി സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ്. അ​തി​നു മു​ന്നേ തോ​ക്കി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​ര​ന്‍​ത​ന്നെ തി​ര​ക​ൾ മാ​റ്റി​യെ​ന്നു തെ​ളി​യി​ക്കാ​ന്‍ വെ​ടി​വ​ച്ചു കാ​ണി​ക്ക​ണ​മെ​ന്ന് ആ​രും എ​വി​ടെ​യും കൃ​ത്യ​മാ​യി പ​റ​ഞ്ഞി​ട്ടി​ല്ല. അ​തു​കൊ​ണ്ട്, ക​മ​ലേ​ഷ് തെ​റ്റു​കാ​ര​നാ​ണോ അ​ല്ല​യോ എ​ന്ന് തെ​ളി​യാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. വി​മാ​ന​ത്താ​വ​ള​ത്തി​ല്‌ തോ​ക്കും തി​ര​ക​ളും വാ​ര്‍​ത്ത​ക​ളാ​യ സം​ഭ​വ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​രി​ല്‍ ഏ​റെ​പ്പേ​രും വാ​ര​ണാ​സി സം​ഭ​വ​ത്തി​ലെ ക​മ​ലേ​ഷി​നെ​പ്പോ​ലെ രാ​ഷ്്‌​ട്രീ​യ​ക്കാ​രാ​യി​രു​ന്നു എ​ന്ന​താ​ണ് കൗ​തു​ക കാ​ര്യം.

2024 ജൂ​ണ്‍ ര​ണ്ടി​ന് ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്‍​ഡി​ഗോ​യി​ല്‍ തി​രു​ച്ചി​റ​പ്പ​ള്ളി​ക്കു പോ​കാ​ന്‍ വ​ന്ന ത​മി​ഴ് ന​ട​നും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ക​രു​ണാ​സ്, ഹാ​ന്‍​ഡ്ബാ​ഗി​ല്‍ ര​ണ്ടു ചെ​റി​യ പെ​ട്ടി​ക​ളി​ലാ​യി 40 തി​ര​ക​ളു​മാ​യി പി​ടി​യി​ലാ​യ​താ​ണ് അ​ടു​ത്ത​കാ​ല​ത്ത്, ഏ​റെ ച​ര്‍​ച്ച​യാ​യ സം​ഭ​വം. 2020 ഡി​സം​ബ​ര്‍ 18ന് ​ക​ര്‍​ണാ​ട​ക എം​എ​ല്‍​എ മ​ന​പ്പ ഡി. ​വ​ജ്ജാ​ല്‍ ബം​ഗ​ളു​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്തി​ല്‍ പെ​ട്ട​ത് പ​തി​നാ​റു തി​ര​ക​ളും ഒ​രു പി​സ്റ്റ​ളും ഹാ​ന്‍​ഡ്ബാ​ഗി​ല്‍ വ​ച്ച് സെ​ക്യൂ​രി​റ്റി ചെ​ക്കി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ്.

സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​യു​ടെ യു​പി​യി​ലെ നേ​താ​വ് അ​സം ഖാ​നെ 2014 ഒ​ക്‌​ടോ​ബ​ര്‍ 16ന് ​ഡ​ല്‍​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സി​ഐ​എ​സ്എ​ഫ് ത​ട​ഞ്ഞു​നി​ര്‍​ത്തി​യ​ത് ബാ​ഗി​ല്‍ നാ​ലു വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ട​തു​കൊ​ണ്ടാ​ണ്. ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ 2014 ഫെ​ബ്രു​വ​രി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ചോ​ദ്യം ചെ​യ്ത​തും ബാ​ഗി​ല്‍ ഒ​രു തി​ര ക​ണ്ടു​പി​ടി​ച്ച​പ്പോ​ഴാ​ണ്. എ​ന്താ​യാ​ലും മു​മ്പൊ​രി​ക്ക​ല്‍ ന​ട​ന്ന ഒ​രു സി​നി​മാ ഷൂ​ട്ടി​ല്‍ ഉ​പ​യോ​ഗി​ച്ച ഡ​മ്മി ബു​ള്ള​റ്റ് ബാ​ഗി​ല്‍ പെ​ട്ടു​പോ​യ​താ​ണെ​ന്നു പി​ന്നീ​ട് ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ​രേ​ത​നാ​യ കെ.​എ​സ്.​ബി.​എ ത​ങ്ങ​ൾ 2022 ജ​നു​വ​രി 14ന് ​കോ​യ​മ്പ​ത്തൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ഴ​പ്പ​ത്തി​ല്‍​പ്പെ​ട്ട​ത് തോ​ക്കും ഏ​ഴു തി​ര​ക​ളും ബാ​ഗി​ല്‍ ക​ണ്ട​തി​നാ​ണ്.

പി​ണ​റാ​യി വി​ജ​യ​നും ഇ​തേ​പോ​ലെ വെ​ടി​യു​ണ്ട സം​ഭ​വ​ത്തി​ല്‍ പെ​ട്ട കാ​ര്യം ചി​ല​രെ​ങ്കി​ലും ഓ​ര്‍​ക്കു​ന്നു​ണ്ടാ​വും. ഫെ​ബ്രു​വ​രി 16 ന് ​ചെ​ന്നൈ വി​മാ​ന​ത്താ​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​ല്‍ നി​ന്ന് ജെ​റ്റ് എ​യ​ര്‍​വേ​യ്സ് വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​ക്കു പ​റ​ക്കാ​നെ​ത്തി​യ പി​ണ​റാ​യി​യു​ടെ ഹാ​ന്‍​ഡ് ബാ​ഗ് സ്ക്രീ​ന്‍ ചെ​യ്ത​പ്പോ​ള്‍ ക​ണ്ട​ത് 0.38 കാ​ലി​ബ​റി​ന്‍റെ അ​ഞ്ചു വെ​ടി​യു​ണ്ട​ക​ളാ​യി​രു​ന്നു. കു​റേ നാ​ള്‍ മു​മ്പ്, തോ​ക്ക് ലൈ​സ​ന്‍​സ് പു​തു​ക്കാ​ൻ കൊ​ടു​ത്ത​പ്പോ​ള്‍ നീ​ക്കം ചെ​യ്ത വെ​ടി​യു​ണ്ട​ക​ള്‍ ബാ​ഗി​ല്‍ വ​ച്ചി​രു​ന്ന​ത് എ​ടു​ത്തു​മാ​റ്റാ​ന്‍ മ​റ​ന്നു​പോ​യ​താ​ണ് എ​ന്നാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ വി​ശ​ദീ​ക​ര​ണം.

എ​ന്താ​യാ​ലും ആ ​ജെ​റ്റ് എ​യ​ര്‍​വേ​യ്സ് വി​മാ​ന​ത്തി​ല്‍ അ​ന്ന് പി​ണ​റാ​യി​ക്കു പോ​കാ​നാ​യി​ല്ല. പി​റ്റേ മാ​സം മ​റ്റൊ​രു നി​യ​മ​ക്കു​രു​ക്ക് പി​ന്നാ​ലെ എ​ത്തു​ക​യും ചെ​യ്തു. അ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തോ​ക്കി​ന്‍റെ ശ​രി​ക്കു​ള്ള ലൈ​സ​ന്‍​സി​നു പ​ക​രം പ​ക​ര്‍​പ്പാ​ണ് കൊ​ടു​ത്ത​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി, എ​യ​ര്‍​ക്രാ​ഫ്റ്റ് ആ​ക്‌​ട് ആ​ന്‍​ഡ് ആം​സ് ആ​ക്‌​ടി​ലെ ച​ട്ട​ങ്ങ​ള്‍ ഉ​ദ്ധ​രി​ച്ച് ത​മി​ഴ്നാ​ട് പൊ​ലീ​സ് ഒ​രു എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​തി​ന്‍റെ കാ​ര്യം എ​ന്താ​യി എ​ന്ന് പി​ന്നീ​ട് വാ​ര്‍​ത്ത​ക​ളി​ലൊ​ന്നും ക​ണ്ടി​ല്ല.

National

എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു

പാ​​​​റ്റ്ന: പാ​​​​റ്റ്ന വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​ന​​​​ത്തി​​​​ൽ പ​​​​ക്ഷി​​​​യി​​​​ടി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പ​​​​ക്ഷി​​​​യി​​​​ടി​​​​ച്ച​​​​ത്. വി​​​​മാ​​​​ന​​​​ത്തി​​​​ൽ 164 യാ​​​​ത്ര​​​​ക്കാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​നി​​​​ഷ്ട​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.

NRI

വിമാനത്തിന്‍റെ ജനൽ തകർന്ന് യാത്രക്കാരൻ പുറത്തേക്ക് തെറിച്ചു; റയാൻഎയറിനെതിരേ മില്യൺ ഡോളർ നഷ്‌ടപരിഹാര നീക്കം

 

ബെ​ർ​ലി​ൻ: വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​രി​ക്ക​വെ പെ​ട്ടെ​ന്ന് കാ​ബി​ൻ ജാ​ല​കം ത​ക​ർ​ന്ന് ത​ല​യും കൈ​യും 600 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലു​ള്ള കാ​റ്റി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഭീ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ നി​യ​മ​പോ​രാ​ട്ടം ശ​ക്ത​മാ​കു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ തെ​സ​ലോ​നി​കി​യി​ൽ നി​ന്ന് ജ​ർ​മ​നി​യി​ലെ മെ​മ്മിം​ഗ​ണി​ലേ​ക്ക് പ​റ​ന്ന റ​യാ​ൻ​എ​യ​ർ (Ryanair) വി​മാ​ന​ത്തി​ലാ​ണ് ജീ​വ​ൻ വ​രെ നീ​ണ്ട ഈ ​അ​ത്ഭു​താ​പ​ഹ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട 61 കാ​ര​നാ​യ ല്യു​ബി​ഷ കാ​റോ​വി​ച്ച് എ​ന്ന യാ​ത്ര​ക്കാ​ര​നു​വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മി​ല്യ​ൺ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​ര കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

ഒ​പ്പം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നി​ര​വ​ധി യാ​ത്ര​ക്കാ​രെ​യും അ​ദ്ദേ​ഹം നി​യ​മ​പ​ര​മാ​യി പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​ണ്ട്.

എ​ന്താ​ണ് യ​ഥാ​ർ​ഥത്തി​ൽ സം​ഭ​വി​ച്ച​ത്?

വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​ന് സം​ഭ​വി​ച്ച ത​ക​രാ​റും പ​ക്ഷി​ക​ൾ ഇ​ടി​ച്ച​തു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ക്ഷി​ക​ൾ മാ​ത്ര​മാ​ണ് ഈ ​ദു​ര​ന്ത​ത്തി​ന് കാ​ര്യ​മെ​ന്ന വാ​ദം യാ​ത്ര​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പൂ​ർണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്നു.

വി​മാ​ന​ത്തി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​യി​ലെ വീ​ഴ്ച​ക​ൾ, മെ​റ്റീ​രി​യ​ൽ ത​ക​ർ​ച്ച, കൂ​ടാ​തെ റ​യാ​ൻ​എ​യ​ർ, ബോ​യിം​ഗ്, എ​ഞ്ചി​ൻ നി​ർ​മാ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള സു​ര​ക്ഷാ വീ​ഴ്ച​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഗു​രു​ത​ര​മാ​യ ചോ​ദ്യ​ങ്ങ​ളാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ഉ​ന്ന​യി​ക്കു​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്ക​കം വി​മാ​ന​ത്തി​ലു​ണ്ടാ​യ ക​ടു​ത്ത മ​ർ​ദ്ദ​വ്യ​ത്യാ​സ​വും ഭീ​തി​യും യാ​ത്ര​ക്കാ​രെ മാ​ന​സി​ക​മാ​യി ത​ക​ർ​ത്തി​രു​ന്നു. വ​ലി​യൊ​രു ദു​ര​ന്തം ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഒ​ഴി​വാ​യ​ത്.

വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ​യും നി​ർ​മാ​താ​ക്ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള സു​ര​ക്ഷാ വീ​ഴ്ച​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ബാ​ധി​ത​രാ​യ യാ​ത്ര​ക്കാ​രു​ടെ തീ​രു​മാ​നം.

Kerala

ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ; വിമാനം റദ്ദാക്കി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ദോ​​​ഹ​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടേ​​​ണ്ട ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​നം സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് റ​​​ദ്ദാ​​​ക്കി.

ഇ​​​തു​​​മൂ​​​ലം ഈ ​​​വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​ൻ എ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​ർ വ​​​ള​​​രെ​​​യ​​​ധി​​​കം ബു​​​ദ്ധി​​​മു​​​ട്ടി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 4.15ന് ​​​കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു ദോ​​​ഹ​​​യി​​​ലേ​​​ക്ക് പോ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന വി​​​മാ​​​ന​​​മാ​​​ണ് ഹൈ​​​ഡ്രോ​​​ളി​​​ക് സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ ത​​​ക​​​രാ​​​ർ മൂ​​​ലം റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

290 യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ഈ ​​​വി​​​മാ​​​ന​​​ത്തി​​​ൽ പോ​​​കാ​​​നാ​​​യി എ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. യാ​​​ത്ര പു​​​റ​​​പ്പെ​​​ടും മു​​​മ്പ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഹൈ​​​ഡ്രോ​​​ളി​​​ക് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

യാ​​​ത്ര​​​ക്കാ​​​രെ സ​​​മീ​​​പ​​​ത്തെ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി. ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ച്ച​​​ശേ​​​ഷം വി​​​മാ​​​നം ദോ​​​ഹ​​​യി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.

National

വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട സം​ഭ​വം; എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ​യെ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി

ന്യൂ​ഡ​ൽ​ഹി: വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ​യെ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി. വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട​പ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ സ്ഥാ​ന​മൊ​ഴി​യു​ന്ന സി​ഇ​ഒ കാം​പ്ബെ​ൽ വി​ൽ​സ​ണെ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

ക​ഴി​ഞ്ഞ നാ​ലി​ന് താ​യ്‌​ലാ​ന്‍റി​ലെ ഫൂ​ക്ക​റ്റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വ​ന്ന വി​മാ​ന​മാ​ണ് ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് 300 അ​ടി​യോ​ളം താ​ഴേ​ക്ക് പ​തി​ച്ച​ത്. സം​ഭ​വ സ​മ​യ​ത്ത് വി​മാ​ന​ത്തി​ൽ 137 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ 13 യാ​ത്ര​ക്കാ​ർ​ക്കും നാ​ല് ജീ​വ​ന​ക്കാ​ർ​ക്കു​മു​ൾ​പ്പെ​ടെ 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​ത്തി​ലെ പൈ​ല​റ്റു​മാ​രി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക സൈ​ക്കോ ആ​ക്ടീ​വ് സ​ബ്‌​സ്റ്റ​ൻ​സ് പ​രി​ശോ​ധ​ന​യി​ലും നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണം ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സാ​മ്പി​ളു​ക​ൾ വി​ശ​ദ​മാ​യ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.

സം​ഭ​വ​ത്തി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യും ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​രു​പൈ​ല​റ്റു​മാ​രെ​യും ഡ്യൂ​ട്ടി​യി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​നി​ർ​ത്തി.

National

ബാരാമതിയിൽ പരിശീലന പറക്കലിനിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറി

പൂനെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ സ്വകാര്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരും പൂർണ്ണമായും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയായിരുന്നു സംഭവം. പരിശീലന പറക്കലിനായി പുറപ്പെട്ട സ്വകാര്യ കമ്പനിയുടെ വിടി-എസ്ഇഎക്സ് എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ സാങ്കേതിക തടസത്തെ തുടർന്ന് വിമാനം നിയന്ത്രിക്കാൻ കഴിയാതെ വരികയായിരുന്നു.

തുടർന്ന് റൺവേയിൽ നിർത്താൻ സാധിക്കാതെ വന്നതോടെ വിമാനം റൺവേയുടെ പുറത്തേക്ക് തെന്നിമാറി. അപകടത്തിൽ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ക്യാപ്റ്റൻ ചിരാഗ് ശശികാന്ത്, കേഡറ്റ് അഭിജിത് ജുന്ദ്ര എന്നിവരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സന്ദീപ് സിംഗ് ഗിൽവ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

പറക്കുന്നതിനിടെ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം; മലയാളി പിടിയിൽ

കൊച്ചി: ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ജംഷീർ എന്ന യുവാവാണ് വിമാനത്തിന്‍റെ വിൻഡോ പാനൽ കേടുവരുത്തുകയും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇയാളെ മറ്റു യാത്രക്കാർ തടഞ്ഞതിനാൽ വൻ അ‌പകടം ഒഴിവായി.

ബുധനാഴ്ച രാത്രി ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിന്‍റെ വിമാനത്തിലാണ് സംഭവം. ഇരിപ്പിടത്തിനോട് ചേർന്ന വിൻഡോയുടെ പാനലാണ് ജംഷീർ തകർത്തത്.

വിൻഡോയ്ക്ക് പല പാളികൾ ഉള്ളതിനാൽ അ‌പകടമുണ്ടായില്ല. തുടർന്ന് ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സഹയാത്രികർ യുവാവിനെ തടഞ്ഞുവച്ചത്.

വിമാനം ലാൻഡ് ചെയ്യാൻ അ‌രമണിക്കൂർ ബാക്കിയുള്ളപ്പോഴായിരുന്നു യുവാവിന്‍റെ പരാക്രമം. സഹയാത്രികർ ഇയാളെ തടഞ്ഞുവച്ച് സിഐഎസ്എഫിനെ ഏൽപിച്ചു. നെടുമ്പാശേരി പോലീസിന് കൈമാറിയ ജംഷീറിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

National

ആ​കാ​ശ​ത്ത് ആ​ശ​ങ്ക; ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി താ​ഴെ​യി​റ​ക്കി

രാ​ജ്കോ​ട്ട്: മും​ബൈ​യി​ൽ നി​ന്ന് ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​നം രാ​ജ്കോ​ട്ടി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. കാ​ർ​ഗോ ഹോ​ൾ​ഡി​ൽ പു​ക ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. 6E 1452 ന​മ്പ​ർ വി​മാ​ന​ത്തി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 194 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലാ​ൻ​ഡിം​ഗി​നുശേഷം എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

National

  ബംഗളൂരു-അഹ്മദാബാദ് വിമാനത്തിന് ബോംബ് ഭീഷണി

 

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് അഹ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്തിന്‍റെ മുൻവശത്തെ ശുചിമുറിയിൽ നിന്ന് ജീവനക്കാരന് ലഭിച്ച കുറിപ്പിലാണ് ഭീഷണി സന്ദേശം എഴുതിയിരുന്നത്.

ഇതേ തുടർന്നു വിമാനത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇൻഡിഗോ അധികൃതർ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നടപടികളും സ്വീകരിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി എട്ടിന് ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ഇൻഡിഗോ 6ഇ-6423 വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് മുമ്പ്, രാത്രി 7.35ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഇതോടെ സർവീസ് വൈകി. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

National

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി

ബം​ഗ​ളൂ​രു: കെ​മ്പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടാ​നി​രു​ന്ന ബം​ഗ​ളൂ​രു-​അ​ഹ​മ്മ​ദാ​ബാ​ദ് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് നേ​രെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഇ​ൻ​ഡി​ഗോ 6ഇ-6423 ​വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

രാ​ത്രി ഏ​ഴ​ര​യോ​ടെ വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കൈ​കൊ​ണ്ടെ​ഴു​തി​യ കു​റി​പ്പ് ല​ഭി​ക്കു​ന്ന​ത്. 'ദ​യ​വാ​യി പോ​ക​രു​ത്, ബോം​ബ് ഉ​ണ്ട്!' ​എ​ന്നാ​യി​രു​ന്നു കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്ന​ത്.

ജീ​വ​ന​ക്കാ​ർ വി​വ​രം സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളെ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യ ശേ​ഷം ബോം​ബ് സ്ക്വാ​ഡും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും വി​മാ​ന​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ സം​ശ​യാ​സ്പ​ദ​മാ​യ യാ​തൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഈ ​ഭീ​ഷ​ണി യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​മാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് കാ​ര​ണ​മാ​യെ​ന്നും സ​ർ​വീ​സി​നെ സാ​ര​മാ​യി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും കാ​ണി​ച്ച് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും, ഈ ​വ്യാ​ജ ഭീ​ഷ​ണി​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നും അ​തി​ന്‍റെ പി​ന്നി​ലെ ല​ക്ഷ്യം വ്യ​ക്ത​മാ​ക്കാ​നു​മു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പി​ണ​റാ​യി​യു​ടെ യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വം; പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റു​ടെ ക​സേ​ര തെ​റി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മാ​ന​യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ കേ​ര​ള ഹൗ​സ് പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി. പ്രോ​ട്ടോ​ക്കോ​ൾ വീ​ഴ്ച ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള ഹൗ​സി​ലെ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ ശ്രീ​കുമാറി​നെ സ​ർ​വീ​സി​ൽനിന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ഇ​തി​നു​ള്ള മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.50-നു​ള്ള ഡ​ൽ​ഹി - കോ​ഴി​ക്കോ​ട് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

പി​ണ​റാ​യി വി​ജ​യ​ൻ 2.05 ന് ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ വി​വ​രം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ ഇ​ൻ​ഡി​ഗോ വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​രെ കൃ​ത്യ​മാ​യി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ​ക്കു വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ലോ​ഞ്ചി​ൽ വി​ശ്ര​മി​ച്ച പി​ണ​റാ​യി​യെ ഗേ​റ്റ​ട​യ്ക്കു​ന്ന സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​മാ​ന​ക്ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ കൂ​ട്ടാ​ൻ എ​ത്താ​ഞ്ഞ​തോ​ടെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​നി വി​മാ​ന​ത്തി​ൽ ക​യ​റാ​നാ​വി​ല്ലെ​ന്നും സ​മ​യം ക​ഴി​ഞ്ഞെ​ന്നും അ​റി​യി​ച്ച​ത്.

SUNDAY DEEPIKA

പ​ത്തു വീ​ടി​ന്‍റെ വ​ലി​പ്പം, 95 ആ​ന​ക​ളു​ടെ ഭാ​രം, വേ​ഗം മ​ണി​ക്കൂ​റി​ൽ 900 കി​ലോ​മീ​റ്റ​ർ

മു​ക​ളി​ലു​ള്ള ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത് ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഒ​രാ​ൾ നി​ൽ​ക്കു​ന്ന പ​ട​മ​ല്ല, വ​ട​ക്ക​ൻ വെ​യി​ൽ​സി​ലെ ബ്രോ​ട്ട​ണി​ലു​ള്ള എ​യ​ർ​ബ​സ് വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഹാം​ഗ​റി​നു​ള്ളി​ൽ എ​യ​ർ​ബ​സ് എ380 ​വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​നു മു​ക​ളി​ൽ ക​യ​റി​നി​ൽ​ക്കു​ന്ന വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. ചി​റ​കു​ക​ളി​ൽ പൊ​ട്ട​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് എ380 ​വി​മാ​ന​ങ്ങ​ളി​ൽ പ​തി​നാ​റെ​ണ്ണ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം വ​ന്ന ഈ ​പ​ടം, ലോ​ക​ത്തേ​റ്റ​വും വ​ലി​യ യാ​ത്രാ​വി​മാ​ന​മാ​യ എ​യ​ർ​ബ​സ് എ380 ​എ​ന്ന വ്യോ​മ​യാ​ന ഭീ​മ​ന്‍റെ അ​മ്പ​രി​പ്പി​ക്കു​ന്ന വ​ലി​പ്പം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

72.7 മീ​റ്റ​ർ (238 അ​ടി) നീ​ളം, ചി​റ​ക​റ്റം മു​ത​ൾ ചി​റ​ക​റ്റം വ​രെ 79.8മീ​റ്റ​ർ (262 അ​ടി) വീ​തി, വാ​ല​റ്റം വ​രെ 24.1മീ​റ്റ​ർ (79 അ​ടി) ഉ​യ​രം എ​ന്നീ അ​ള​വു​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ ഈ ​വി​മാ​ന​ത്തി​ന് എ​ട്ടു നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ പൊ​ക്ക​മു​ണ്ടെ​ന്നും, പ​തി​നാ​റ് കാ​റു​ക​ൾ ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി പാ​ർ​ക്കു ചെ​യ്തി​ടു​ന്ന അ​ത്ര നീ​ള​മു​ണ്ടെ​ന്നും, സാ​ധാ​ര​ണ മ​ട്ടി​ലു​ള്ള ഒ​ൻ​പ​തു വീ​ടു​ക​ൾ ചേ​ർ​ത്തു വ​ച്ച വീ​തി​യു​ണ്ടെ​ന്നും പെ​ട്ടെ​ന്ന് വി​ചാ​രി​ക്കു​ക​യി​ല്ല.

5,920 ച​തു​ര​ശ്ര അ​ടി​യാ​ണ് വി​മാ​ന​ത്തി​ന്‍റെ കാ​ബി​നു​ക​ളു​ടെ ത​റ​വി​സ്തീ​ർ​ണം. ര​ണ്ടു കി​ട​പ്പു​മു​റി​ക​ൾ വീ​ത​മു​ള്ള പ​ത്തു വീ​ടു​ക​ളു​ടെ മൊ​ത്തം ത​റ​വി​സ്തീ​ർ​ണം ചേ​രു​ന്ന​ത്ര​യും എ​ന്നു പ​റ​യാം. ര​ണ്ടു നി​ല​ക​ളി​ലാ​യു​ള്ള പാ​സ​ഞ്ച​ർ ഡെ​ക്കു​ക​ൾ ഒ​ന്നി​ച്ചു ചേ​ർ​ത്താ​ൽ ചെ​റി​യൊ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ വ​ലി​പ്പ​മു​ണ്ടാ​കും എ​ന്നും പ​റ​യാം. മൊ​ത്തം ഇ​ക്ക​ണോ​മി സീ​റ്റു​ക​ളാ​ണെ​ങ്കി​ൽ, 853 യാ​ത്ര​ക്കാ​രെ ഒ​റ്റ​യ​ടി​ക്ക് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​തി​നു കാ​ര​ണം ഈ ​വ​ലി​പ്പ​മാ​ണ്.

വ​ർ​ക്ക്ഷോ​പ്പി​ൽ ന​ന്നാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ ​ചി​റ​ക് ഒ​രു കെ​ട്ടി​ടം പോ​ലെ തോ​ന്നി​യ​തി​ന്‍റെ കാ​ര​ണം വി​മാ​ന​ശ​രീ​ര​ത്തോ​ടു ചേ​രു​ന്ന ഭാ​ഗ​ത്തെ ക​നം ത​ന്നെ​യാ​ണ്- മൂ​ന്നു മീ​റ്റ​ർ, അ​ഥ​വാ പ​ത്ത​ടി. ഒ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ പൊ​ക്കം. ര​ണ്ടു വ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്തോ​റും കു​റ​ഞ്ഞു​വ​രു​ന്ന ഈ ​ക​നം, ചി​റ​ക​റ്റ​മാ​കു​മ്പോ​ൾ 40 സെ​ന്‍റി​മീ​റ്റ​റാ​കും.

ഓ​രോ ചി​റ​കി​ന്‍റെ​യും നീ​ളം 39.9 മീ​റ്റ​റാ​ണ് (131 അ​ടി). വി​മാ​ന​ത്തോ​ടു ചേ​രു​ന്ന ഭാ​ഗ​ത്തെ വീ​തി 15 (49 അ​ടി) മീ​റ്റ​റും, അ​റ്റ​ത്തെ വീ​തി ര​ണ്ട​ര മീ​റ്റ​റും (എ​ട്ട​ടി). മൊ​ത്തം 3,20,000 ലി​റ്റ​ർ ഇ​ന്ധ​ന​മാ​ണ് ഒ​രു എ380 ​വി​മാ​ന​ത്തി​ന് പ​ര​മാ​വ​ധി വ​ഹി​ക്കാ​വു​ന്ന​ത്. ഇ​തു മൊ​ത്തം ശേ​ഖ​രി​ക്കു​ന്ന​ത് വി​മാ​ന​ത്തി​ന്‍റെ ചി​റ​കു​ക​ൾ​ക്കു​ള്ളി​ലെ അ​റ​ക​ളി​ലാ​ണ്. ഒ​രു ചി​റ​കി​നു​ള്ളി​ൽ 1,60,000 ലി​റ്റ​ർ എ​ന്ന​ർ​ഥം. പ​ത്ത​ടി നീ​ള​വും പ​ത്ത​ടി വീ​തി​യു​മു​ള്ള ഒ​രു ടാ​ങ്കി​ൽ ഇ​ത്ര​യും ഇ​ന്ധ​നം നി​റ​യ്ക്ക​ണ​മെ​ങ്കി​ൽ ആ ​ടാ​ങ്കി​ന് എ​ത്ര പൊ​ക്കം വേ​ണ്ടി​വ​രും എ​ന്ന​റി​യാ​മോ? 17.8 മീ​റ്റ​ർ, അ​ഥ​വാ 58.3 അ​ടി. ഒ​രു ആ​റു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ പൊ​ക്കം.

ഇ​ത്ര​യും ഇ​ന്ധ​ന​ത്തി​ന്‍റെ ഭാ​രം 2,48,269 ട​ൺ വ​രും. 170 ഇ​ട​ത്ത​രം കാ​റു​ക​ളു​ടെ, അ​ല്ലെ​ങ്കി​ൽ 42 ആ​ന​ക​ളു​ടെ, അ​തു​മ​ല്ലെ​ങ്കി​ൽ, നി​റ​യെ യാ​ത്ര​ക്കാ​ർ ക​യ​റി​യ 18 ബ​സു​ക​ളു​ടെ ഭാ​രം എ​ന്നു പ​റ​യാം. ഒ​രു വി​മാ​ന ഉ​ദാ​ഹ​ര​ണം ത​ന്നെ പ​റ​ഞ്ഞാ​ൽ, കേ​ര​ള​ത്തി​ൽ​നി​ന്ന് സാ​ധാ​ര​ണ ഗ​ൾ​ഫി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​നം മൂ​ന്ന് ബോ​യിം​ഗ് 737-800 വി​മാ​ന​ങ്ങ​ളു​ടെ ഭാ​രം! നി​റ​യെ ഇ​ന്ധ​ന​വും യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്നു​യ​രു​ന്ന ഒ​രു ബോ​യിം​ഗ് 737 വി​മാ​ന​ത്തി​ന്‍റെ ഭാ​രം 79 ട​ണ്ണാ​ണ്.

ഇ​ത്ര​യും ഭാ​രം ഫു​ൾ​ടാ​ങ്ക് ഇ​ന്ധ​ന​ത്തി​നു മാ​ത്ര​മു​ള്ള ഈ ​വി​മാ​നം പ​റ​ന്നു​യ​രു​മ്പോ​ഴു​ള്ള മൊ​ത്തം ഭാ​ര​മോ? 575 ട​ൺ. 95 ആ​ന​ക​ളു​ടെ, 380 കാ​റു​ക​ളു​ടെ, യാ​ത്ര​ക്കാ​ർ നി​റ​ഞ്ഞ 41 ബ​സു​ക​ളു​ടെ ഭാ​രം എ​ന്നൊ​ക്കെ താ​ര​ത​മ്യ​പ്പെ​ടു​ത്താം.

നേ​ര​ത്തേ പ​റ​ഞ്ഞ 2,48,269 ട​ൺ ഇ​ന്ധ​നം എ​രി​ച്ചു തീ​ർ​ക്കു​ന്ന നാ​ല് എ​ൻ​ജി​നു​ക​ൾ ഓ​രോ​ന്നി​ന്‍റെ​യും ഭാ​രം 6.7 ട​ൺ വീ​ത​മാ​ണ്. വ്യാ​സം 2.95 മീ​റ്റ​ർ. നീ​ളം 4.44.5മീ​റ്റ​ർ (പ​തി​ന​ഞ്ച് അ​ടി​യോ​ളം). ഒ​രു ഒ​റ്റ​നി​ല​ക്കെ​ട്ടി​ടം അ​പ്പാ​ടെ ഉ​ള്ളി​ൽ ക​യ​റ്റി​വ​യ്ക്കാ​വു​ന്ന​ത്ര വ​ലി​പ്പം. ഇ​ട​ത്ത​രം വി​മാ​ന​മാ​യ ബോ​യിം​ഗ് 737-800 ന്‍റെ ​കാ​ബി​ൻ വ്യാ​സം 3.76 മീ​റ്റ​ർ മാ​ത്ര​മേ​യു​ള്ളു എ​ന്നോ​ർ​ക്കു​ക. ഇ​തി​നേ​ക്കാ​ൾ 32 ഇ​ഞ്ച് കു​റ​വു മാ​ത്ര​മേ​യു​ള്ളു, എ380 ​എ​ൻ​ജി​ൻ വ്യാ​സം.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ൽ​ക്കു​മ്പോ​ൾ, അ​ല്ലെ​ങ്കി​ൽ ഓ​ടു​മ്പോ​ൾ, വി​മാ​ന​ത്തി​ന്‍റെ ഈ ​വ​മ്പ​ൻ ഭാ​ര​മ​ത്ര​യും താ​ങ്ങി​നി​ർ​ത്തു​ന്ന​ത് 22 വ​മ്പ​ൻ വീ​ലു​ക​ളാ​ണ്- മു​ന്നി​ൽ ര​ണ്ടും പി​ന്നി​ൽ 20ഉം. ​പി​ന്നി​ലെ മെ​യി​ൻ ലാ​ൻ​ഡിം​ഗ് ഗി​യ​റി​ലു​ള്ള ഓ​രോ വീ​ലി​ന്‍റെ​യും വ്യാ​സം 1.4 മീ​റ്റ​റാ​ണ്. ട​യ​റി​ന്‍റെ ക​നം 53 സെ​ന്‍റി​മീ​റ്റ​ർ. ഓ​രോ ട​യ​റി​ന്‍റെ​യും ഭാ​രം 120- 140 കി​ലോ​ഗ്രാം. ട​യ​റും വീ​ലും ബ്രേ​ക്ക് അ​സം​ബ്ലി​യും ചേ​ർ​ന്ന ഭാ​രം 320- 400 കി​ലോ​ഗ്രാം. മു​ൻ​വ​ശ​ത്തെ ര​ണ്ടു വീ​ലു​ക​ൾ ഓ​രോ​ന്നി​ന്‍റെ​യും മൊ​ത്തം ഭാ​രം 150- 200കി​ലോ​ഗ്രാ​മാ​ണ്. ട​യ​റി​നു മാ​ത്രം 70- 90കി​ലോ​ഗ്രാം. വ്യാ​സം 1.27മീ​റ്റ​ർ. ഈ ​ഭാ​ര​മെ​ല്ലാ​മാ​യി പ​റ​ക്കു​ന്ന വേ​ഗ​മോ? സാ​ധാ​ര​ണ വേ​ഗം മ​ണി​ക്കൂ​റി​ൽ 903 കി​ലോ​മീ​റ്റ​ർ. പ​ര​മാ​വ​ധി മ​ണി​ക്കൂ​റി​ൽ 945 കി​ലോ​മീ​റ്റ​ർ.

National

വി​മാ​നം പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ചു; ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് എ​യ​ർ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ബ​ദ്ധ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ജൂ​ൺ 22ന് ​ആ​ണ് സം​ഭ​വം. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ദി​ശ ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

അ​മൃ​ത്സ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​റ​ക്ക​ലി​നി​ടെ​യാ​ണ്‌ വി​മാ​നം അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി ലം​ഘി​ച്ച​ത്. എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​തി​നി​ട​യി​ൽ വി​മാ​നം അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി ക​ട​ക്കു​ക​യാ​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി ക​ട​ന്ന​തി​ന് പി​ന്നാ​ലെ പൈ​ല​റ്റ് സ്ഥി​തി മ​ന​സി​ലാ​ക്കി വി​മാ​നം തി​രി​കെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ അ​മൃ​ത്സ​റി​ലി​റ​ക്കാ​തെ വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച് ആ​ഭ്യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും വി​മാ​ന​ക്ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

Kerala

സ​തീ​ശ​ന്‍റെ വി​മാ​ന​യാ​ത്ര​യും പി​ണ​റാ​യി കൊ​ണ്ടുവ​ന്ന കു​പ്പി​വെ​ള്ള​വും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചാ​​​ർ​​​ട്ട​​​ർ ചെ​​​യ്ത വി​​​മാ​​​ന​​​ത്തി​​​ൽ വി.​​​ഡി. സ​​​തീ​​​ശ​​​ൻ മം​​​ഗ​​​ലാ​​​പു​​​ര​​​ത്തേ​​​ക്കു ന​​​ട​​​ത്തി​​​യ യാ​​​ത്ര​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തി​​​ങ്ക​​​ളാ​​​ഴ്ച നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടു വ​​​ന്ന കു​​​പ്പി​​​യി​​​ലെ ചെ​​​ളി​​​വെ​​​ള്ള​​​വു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​ധാ​​​ന ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ.

അ​​​ദാ​​​നി ക​​​ണ​​​ക്‌​​​ഷ​​​ൻ പ​​​റ​​​ഞ്ഞു സ​​​തീ​​​ശ​​​നെ കു​​​ടു​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തി​​​ങ്ക​​​ളാ​​​ഴ്ച സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടു വ​​​ന്ന ചെ​​​ളി​​​വെ​​​ള്ള​​​ത്തി​​​ന്‍റെ ക​​​ഥ പ​​​റ​​​ഞ്ഞ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ചൊ​​​റി​​​യാ​​​നാ​​​യി​​​രു​​​ന്നു ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ ചെ​​​റു​​​പ്പ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ച​​​ത്.

സ​​​തീ​​​ശ​​​ന്‍റെ മം​​​ഗ​​​ലാ​​​പു​​​രം യാ​​​ത്ര​​​യു​​​ടെ അ​​​ദാ​​​നി ക​​​ണ​​​ക്‌​​​ഷ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​ത്തു നി​​​ന്നു പ്ര​​​സം​​​ഗി​​​ച്ച​​​വ​​​രെ​​​ല്ലാം ആ​​​വ​​​ർ​​​ത്തി​​​ച്ചു. വി​​​ഡി-​​​മോ​​​ദി-​​​അ​​​ദാ​​​നി ഡീ​​​ൽ എ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തു നി​​​ന്നു പ്ര​​​സം​​​ഗി​​​ച്ച സേ​​​വ്യ​​​ർ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഈ ​​​സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​യാ​​​കെ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്ത ശേ​​​ഷം വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് വി​​​മാ​​​ന​​​ത്തി​​​ൽ മം​​​ഗ​​​ലാ​​​പു​​​ര​​​ത്തി​​​നു പോ​​​യ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​ണെ​​​ന്നാ​​​ണ് സ​​​തീ​​​ശ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ബ​​​ജ​​​റ്റ് വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് യ​​​ഥാ​​​ർ​​​ഥ കാ​​​ര​​​ണം മ​​​ന​​​സി​​​ലാ​​​യ​​​ത്.

ധ​​​ന​​​വ​​​കു​​​പ്പും തു​​​റ​​​മു​​​ഖ വ​​​കു​​​പ്പും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ടി​​​ച്ചു വ​​​ച്ച​​​തി​​​നു പി​​​ന്നി​​​ലും സേ​​​വ്യ​​​ർ അ​​​ദാ​​​നി ക​​​ണ​​​ക്‌​​​ഷ​​​ൻ ക​​​ണ്ടു. പാ​​​ർ​​​ട്ടി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന​​​വ​​​രെ വെ​​​ട്ടി സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​യ​​​തി​​​നു പി​​​ന്നി​​​ലും ഇ​​​തേ ക​​​ണ​​​ക്‌​​​ഷ​​​ൻ ത​​​ന്നെ സേ​​​വ്യ​​​ർ ക​​​ണ്ടെ​​​ത്തി. ഖ​​​ന​​​നം സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി അ​​​റി​​​ഞ്ഞോ എ​​​ന്നു സേ​​​വ്യ​​​ർ ചോ​​​ദി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ ഒ​​​രു രാ​​​ഷ്ട്രീ​​​യ​​​മു​​​ണ്ട്. യു​​​ഡി​​​എ​​​ഫി​​​നു​​​ള്ളി​​​ൽ ചെ​​​റി​​​യൊ​​​രു ക​​​ല​​​ഹ​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​യാ​​​ൽ അ​​​ത്ര​​​യും ന​​​ല്ല​​​ത​​​ല്ലേ.

വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള നീ​​​ക്കം ഒ​​​രു പ്ര​​​ത്യേ​​​ക ക​​​ന്പ​​​നി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം മു​​​ഹ​​​മ്മ​​​ദ് മു​​​ഹ​​​സി​​​ൻ ആ​​​വ​​​ർ​​​ത്തി​​​ച്ചു. സ​​​തീ​​​ശ​​​ന്‍റെ മം​​​ഗ​​​ലാ​​​പു​​​രം യാ​​​ത്ര​​​യെ ഈ ​​​ഡീ​​​ലു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു മു​​​ഹ​​​സി​​​ൻ ശ്ര​​​മി​​​ച്ച​​​ത്. വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം ഹ​​​ലാ​​​ൽ അ​​​ല്ലേ എ​​​ന്ന് കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യോ​​​ടു ചോ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യു​​​ടെ മ​​​റ​​​വി​​​ൽ മോ​​​ദി ഗാ​​​ര​​​ന്‍റി​​​യാ​​​ണു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഹ​​​സി​​​ൻ ആ​​​രോ​​​പി​​​ച്ചു. വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള നീ​​​ക്കം ഒ​​​രു ര​​​ണ്ടാം ബാ​​​ർ​​​ക്കോ​​​ഴ​​​യി​​​ലേ​​​ക്കാ​​​ണോ പോ​​​കു​​​ന്ന​​​തെ​​​ന്ന സം​​​ശ​​​യ​​​മാ​​​യി​​​രു​​​ന്നു വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്.

സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​കാ​​​ശ​​​വും ക​​​ര​​​യും ക​​​ട​​​ലു​​​മെ​​​ല്ലാം ക​​​ച്ച​​​വ​​​ട​​​മാ​​​ക്കാ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് എ. ​​​പ്ര​​​ഭാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​നി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് മേ​​​ഘ​​​വും കാ​​​റ്റു​​​മാ​​​ണ്. അ​​​തും കു​​​പ്പി​​​യി​​​ലാ​​​ക്കി വി​​​ൽ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മോ എ​​​ന്നു സ​​​ർ​​​ക്കാ​​​ർ നോ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ഭാ​​​ക​​​ര​​​ന്‍റെ പ​​​രി​​​ഹാ​​​സം.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടുവ​​​ന്ന ചെ​​​ളി നി​​​റ​​​ഞ്ഞ കു​​​പ്പി​​​വെ​​​ള്ള​​​വും ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചു. എ​​​ഐ​​​എ​​​സ്എ​​​ഫ് മാ​​​ർ​​​ച്ചി​​​നു നേരേ പോ​​​ലീ​​​സ് ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗി​​​ച്ച​​​പ്പോ​​​ൾ ചെ​​​ളി​​​വെ​​​ള്ള​​​മാ​​​ണു ചീ​​​റ്റി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി ആ​​​രോ​​​പി​​​ച്ച​​​ത്. എ​​​ഐ​​​എ​​​സ്എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ റോ​​​ഡി​​​ലെ കു​​​ഴി​​​യി​​​ൽ നി​​​ന്നു കു​​​പ്പി​​​യി​​​ൽ വെ​​​ള്ളം നി​​​റ​​​യ്ക്കു​​​ന്ന ഫോ​​​ട്ടോ പ​​​ത്ര​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തു കാ​​​ട്ടി കു​​​ഴി​​​യി​​​ൽ നി​​​ന്നു വെ​​​ള്ള​​​മെ​​​ടു​​​ത്താ​​​ൽ ചെ​​​ളി​​​വെ​​​ള്ള​​​മ​​​ല്ലേ കി​​​ട്ടൂ എ​​​ന്നു വി.​​​എ​​​സ്. ജോ​​​യി ചോ​​​ദി​​​ച്ച​​​ത് സ​​​ഭ​​​യി​​​ൽ ബ​​​ഹ​​​ള​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നി​​​പ്പോ​​​ൾ അ​​​ൽ​​​ഷി​​​മേ​​​ഴ്സ് ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണു ജോ​​​യി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. വി​​​ഴി​​​ഞ്ഞ​​​ത്ത് അ​​​ദാ​​​നി​​​യെ കൊ​​​ണ്ടു വ​​​ന്ന​​​വ​​​ർ ഇ​​​പ്പോ​​​ൾ അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ സ​​​മ​​​ര​​​ത്തി​​​ലാ​​​ണ്. പി​​​എം ശ്രീ​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​വ​​​ർ ഇ​​​പ്പോ​​​ൾ പി​​​എം ശ്രീ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലാ​​​ണ്.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് തി​​​ള​​​പ്പി​​​ച്ചാ​​​റി​​​ച്ച വെ​​​ള്ളം കൊ​​​ണ്ട​​​ല്ല പോ​​​ലീ​​​സ് കെ​​​എ​​​സ്‌​​​യു​​​ക്കാ​​​രെ നേ​​​രി​​​ട്ട​​​തെ​​​ന്നു സു​​​ധീ​​​ർ ഷാ ​​​പാ​​​ലോ​​​ട് ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞു.

കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പ​​​നി​​​നീ​​​ർ തെ​​​ളി​​​ച്ച​​​ല്ല അ​​​ന്നു വ​​​ര​​​വേ​​​റ്റ​​​തെ​​​ന്ന് ഒ​​​ട്ടേ​​​റെ സ​​​മ​​​രാ​​​നു​​​ഭ​​​വ​​​മു​​​ള്ള കെ.​​​എം. അ​​​ഭി​​​ജി​​​ത്തും പ​​​റ​​​ഞ്ഞു. ന​​​വ​​​കേ​​​ര​​​ള സ​​​ദ​​​സി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​വ​​​രെ ചെ​​​ടി​​​ച്ച​​​ട്ടി​​​യും ഹെ​​​ൽ​​​മെ​​​റ്റും വ്ച്ച ​​​ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഗ​​​ണ്‍​മാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​റ​​​ങ്ങി ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​പ്പോ​​​ൾ അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​തി​​​നെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്നാ​​​ണു വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​തെ​​​ന്നു വി​​​ദ്യാ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​പ്പോ​​​ൾ ചെ​​​ളി​​​വെ​​​ള്ള ആ​​​രോ​​​പ​​​ണം വ​​​ന്ന​​​പ്പോ​​​ൾ, അ​​​ന്വേ​​​ഷി​​​ക്കാം എ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്. അ​​​താ​​​ണു ഭ​​​ര​​​ണം മാ​​​റി​​​യ​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​യ മാ​​​റ്റ​​​മെ​​​ന്നു വി​​​ദ്യ പ​​​റ​​​ഞ്ഞു.

കെ ​​​റെ​​​യി​​​ൽ വ​​​രാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​പ്പം വി​​​ൽ​​​ക്കാ​​​ൻ പ​​​റ്റാ​​​തെ പോ​​​യ സ്ത്രീ​​​ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ൽ ക​​​യ​​​റി സൗ​​​ജ​​​ന്യ​​​മാ​​​യി യാ​​​ത്ര ചെ​​​യ്തു പോ​​​യി അ​​​പ്പം വി​​​ൽ​​​ക്കാ​​​മെ​​​ന്ന് ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​രി​​​ഹ​​​സി​​​ച്ചു. ക​​​ന്നി പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ ദേ​​​വി​​​കു​​​ള​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി എ​​​ഫ്. രാ​​​ജ​​​യു​​​ടെ ക​​​ന്നി​​​പ്ര​​​സം​​​ഗം ത​​​മി​​​ഴി​​​ലാ​​​യി​​​രു​​​ന്നു. പ​​​റ​​​ഞ്ഞ​​​തെ​​​ന്തെ​​​ന്നു പി​​​ന്നീ​​​ട് സ​​​ഭ​​​യ്ക്കു പ​​​റ​​​ഞ്ഞു കൊ​​​ടു​​​ത്ത​​​ത് മ​​​റ്റൊ​​​രു അ​​​തി​​​ർ​​​ത്തി മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​യ എ. ​​​പ്ര​​​ഭാ​​​ക​​​ര​​​നാ​​​ണ്.

കോ​​​ഴി​​​ക്കോ​​​ട് സൗ​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​യ മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​ലെ ഫൈ​​​സ​​​ൽ ബാ​​​ബു​​​വി​​​ന്‍റെ കാ​​​വ്യാ​​​ത്മ​​​ക​​​മാ​​​യ പ്ര​​​സം​​​ഗം ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. പ്ര​​​സം​​​ഗ​​​ക​​​ല​​​യി​​​ൽ ലീ​​​ഗി​​​ന്‍റെ ത​​​ന്നെ അ​​​ബ്ദു​​​ൾ സ​​​മ​​​ദ് സ​​​മ​​​ദാ​​​നി​​​ക്കൊ​​​രു പി​​​ൻ​​​ഗാ​​​മി​​​യാ​​​യി മാ​​​റും ഫൈ​​​സ​​​ൽ എ​​​ന്നു തോ​​​ന്നി​​​പ്പോ​​​യി.

ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യു​​​ടെ ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ഇ​​​രു​​​പ​​​ത്തി​​​യേ​​​ഴു പേ​​​രാ​​​ണു ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യോ​​​ടെ ബ​​​ജ​​​റ്റ് പൊ​​​തു​​​ച​​​ർ​​​ച്ച അ​​​വ​​​സാ​​​നി​​​ക്കും.

Kerala

വിമാനത്തിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം; ഇ.പി. ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവ് ഇ.പി. ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചെന്ന പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ആ സാഹചര്യത്തിൽ ഒരു അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ശരീരസൗന്ദര്യ മത്സര വിജയികൾക്ക് പോലീസിൽ നിയമനം നടത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അനർഹകർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് തീരുമാനമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Kerala

വി​മാ​ന​ത്തി​നുള്ളിൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ന​ട​ന്നത് ഭീ​ക​ര​രു​ടെ ആ​സൂ​ത്രി​ത നീ​ക്ക​മെന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മാ​ന​ത്തി​ന​ക​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധം വെ​റും രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​മ​ല്ലെ​ന്നും ഭീ​ക​ര​​രു​ടെ രൂ​പ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​യി​രു​ന്നു​വെ​ന്നും മു​ൻ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. വി​മാ​ന​ത്തി​നു​ള്ളി​ൽ അ​ര​ങ്ങേ​റി​യ ഈ സം​ഭ​വ​ത്തെ ഒ​രു ജു​ഡീ​ഷ്യ​റി​ക്കും നി​സാ​ര​മാ​യി ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2022 ജൂ​ൺ 13ന് ​ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഫ​ർ​സീ​ൻ മ​ജീ​ദ്, ആ​ർ.​കെ. ന​വീ​ൻ കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ന​ക​ത്ത് ആ​ക്ര​മ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പോ​ടെ​യാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്നാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ വാ​ദി​ക്കു​ന്ന​ത്.

വി​മാ​ന​ത്തി​ന്‍റെ കോ​റി​ഡോ​റി​ലൂ​ടെ അ​ക്ര​മോ​ത്സു​ക​മാ​യി ഓ​ടി​വ​ന്ന​വ​രെ താ​ൻ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. വി​മാ​ന​ത്തി​ൽ വെ​ച്ച് ത​ന്നെ ഇ​വ​രെ പി​ടി​കൂ​ടു​ക​യും പി​ന്നീ​ട് പോ​ലീ​സ് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കോ​ട​തി​ക്ക് കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും പോ​ലീ​സാ​ണ് പ്രാ​ഥ​മി​ക​മാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ന്നെ കോ​ട​തി വി​ളി​ക്കു​ക​യാ​ണെ​ങ്കി​ൽ വ​സ്തു​ത​ക​ൾ ബോ​ധി​പ്പി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും കോ​ട​തി​യു​ടെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ങ്ങ​ൾ കേ​വ​ലം മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​നാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്നു​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ഇ​പ്പോ​ൾ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Kerala

സാ​ങ്കേ​തി​ക ത​ക​രാ​ർ: ക​ണ്ണൂ​ർ-​ജി​ദ്ദ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം തി​രി​ച്ചി​റ​ക്കി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ-​ജി​ദ്ദ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം തി​രി​ച്ചി​റ​ക്കി. ജി​ദ്ദ​യി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന എ​എ​ക്സ്ബി778 വി​മാ​ന​ത്തി​ന് എ​ൻ​ജി​ൻ ത​ക​രാ​ർ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി​യ​ത്.

180 ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യി വി​മാ​നം രാ​വി​ലെ 7.40 ന് ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്നു. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്.

ആ​ദ്യം മം​ഗ​ളൂ​രു​വി​ൽ വി​മാ​നം ഇ​റ​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ക​ണ്ണൂ​രി​ലേ​ക്ക് തി​രി​ച്ചു​പോ​രു​ക​യാ​യി​രു​ന്നു. ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ടു പ​റ​ന്ന് ഇ​ന്ധ​നം കു​റ​ച്ച ശേ​ഷ​മാ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​ത്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

National

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും മും​ബൈ​യി​ലേ​ക്ക് പോ​യ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു; വി​മാ​നം തി​രി​ച്ചി​റ​ക്കി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ നി​ന്നും മും​ബൈ​യി​ലേ​ക്ക് പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ച്ചു. ഇ​ൻ​ഡി​ഗോ​യു​ടെ 6ഇ 6283 ​എ​ന്ന വി​മാ​ന​മാ​ണ് പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്തി​ര​മാ​യി ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കിയത്. പി​ന്നീ​ട് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യി​ൽ നി​ന്ന് പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ ത​ന്നെ പൈ​ല​റ്റ് വി​മാ​നം സു​ര​ക്ഷി​ത​മാ​യി തി​രി​കെ റ​ൺ​വേ​യി​ൽ ഇ​റ​ക്കി. തു​ട​ർ​ന്ന് എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ത്തി വി​മാ​ന​ത്തി​ന് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളോ കേ​ടു​പാ​ടു​ക​ളോ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​മാ​ന​ത്തി​ന് പ​റ​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് വി​മാ​നം മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കോ ജീ​വ​ന​ക്കാ​ർ​ക്കോ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

ഇ​റാ​ന്‍ ആ​ക്ര​മ​ണം: കൊ​ച്ചി​യി​ല്‍ നി​ന്നും ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള വി​മാ​നം റ​ദ്ദാ​ക്കി

കൊ​ച്ചി: ഇ​റാ​ന്‍ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ നി​ന്നും ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് റ​ദ്ദാ​ക്കി. ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​മാ​ണ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ​ത്. ചെ​ക്ക് ഇ​ന്‍ ചെ​യ്ത യാ​ത്ര​ക്കാ​രെ തി​രി​ച്ചി​റ​ക്കി. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്തി​ല്‍ 122 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​ര്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്ത ശേ​ഷ​മാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ അ​റി​യി​പ്പ് എ​ത്തി​യ​ത്. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ബ​ഹ്‌​റൈ​ന്‍ വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നാ​ലാ​ണ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ​ത്. വ്യോ​മ​പാ​ത അ​ട​ച്ച​തി​നാ​ല്‍ കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യേ​ക്കും.

രാ​ത്രി 9.45ന് ​കു​വൈ​റ്റി​ലേ​ക്കു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​വും സ​ര്‍​വീ​സ് റ​ദ്ദ് ചെ​യ്തി​ട്ടു​ണ്ട്. നാ​ളെ പു​ല​ര്‍​ച്ചെ​യു​മു​ള്ള കു​വൈ​റ്റ് എ​യ​ര്‍​വേ​സി​ന്റെ വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യ​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം, ബ​ഹ്‌​റൈ​നി​ലെ സി​വി​ലി​യ​ന്‍ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ് എ​ന്നാ​ണ് ബ​ഹ്‌​റൈ​ന്‍ ഡി​ഫ​ന്‍​സ് അ​റി​യി​ക്കു​ന്ന​ത്. കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടി 1 ​ടെ​ര്‍​മി​ന​ലി​ന് നേ​രെ​യാ​ണ് ഇ​റാ​ന്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Kerala

പി​ണ​റാ​യി​ക്കെ​തി​രേ വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധം; പോ​ലീ​സ് റി​പ്പോ​ർ​ട്ട് കോ​ട​തി അം​ഗീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് അം​​​ഗി​​​ക​​​രി​​​ച്ചു. നി​​​ല​​​വി​​​ലെ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ഫ്ഐ​​​ആ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ൾ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കും.


പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രെ വ്യോ​​​മ​​​യാ​​ന വ​​​കു​​​പ്പ് നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. കോ​​​ട​​​തി ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചു. ജി​​​ല്ലാ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി എ. ​​​ന​​​സീ​​​റ​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ പി​​​ണ​​​റാ​​​യി​​​യെ പ്ര​​​തി​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് വ്യോ​​​മ​​​യാ​​​ന വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യ​​​ത്.


പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി പോ​​​ലീ​​​സ് കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ൾ ആ​​​വ​​​ശ്യം ത​​​ള്ളി​​​യി​​​രു​​​ന്നു. ഇ​​​തു കാ​​​ര​​​ണം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഈ ​​​വ​​​കു​​​പ്പ് ഒ​​​ഴി​​​വാ​​​ക്കി ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പു​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. മൂ​​​ന്നു​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വൈ​​​കു​​​ന്ന​​​ത് എ​​​ന്തു കൊ​​​ണ്ടെ​​​ന്നു കോ​​​ട​​​തി പ​​​ല ത​​​വ​​​ണ ചോ​​​ദി​​​ച്ചി​​​ട്ടും വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ഇ​​​തു​​​വ​​​രെ ന​​​ൽ​​​കാ​​​തെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു എ​​​ന്നാ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കോ​​​ട​​​തി​​​യെ ധ​​​രി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

2022 ജൂ​​​ണ്‍ 13നാ​​​ണ് കേ​​​സി​​​നാ​​​സ്പ്ദ​​​മാ​​​യ സം​​​ഭ​​​വം. മു​​​ഖ്യ​​​മ​​​ന്ത്രി രാ​​​ജീ​​​വ​​​യ്ക്ക​​​ണ​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​ട്ട​​​ന്നൂ​​​ർ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഫെ​​​ർ​​​സീ​​​ൻ മ​​​ജീ​​​ദ്, സെ​​​ക്ര​​​ട്ട​​​റി ന​​​വീ​​​ൻ കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ വ​​​ച്ച് ഇ​​​വ​​​രെ സി​​​പി​​​എം നേ​​​താ​​​വ് ഇ. ​​​പി. ജ​​​യ​​​രാ​​​ജ​​​ൻ കൈ​​​യേ​​​റ്റം ചെ​​​യ്തി​​​രു​​​ന്നു.

NRI

ഡ്രോ​ൺ ഭീ​ഷ​ണി: മ്യൂ​ണി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു, റ​ൺ​വേ​ക​ൾ അ​ട​ച്ച് അ​തീ​വ ജാ​ഗ്ര​ത

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ മ്യൂ​ണി​ക്ക് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്രോ​ൺ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി റ​ൺ​വേ​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട​തോ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് വ​ല​ഞ്ഞ​ത്. യു​എ​ഇ​യി​ൽ ന​ഴ്സിംഗ് മേ​ഖ​ല​യി​ലും സ്വ​ദേ​ശി​വത്കര​ണം, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വ​ൻ​മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്ക​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഡ്രോ​ണു​ക​ൾ പ​റ​ക്കു​ന്ന​ത് ര​ണ്ട് പൈ​ല​റ്റു​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഉ​ട​ൻ ത​ന്നെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​നെ​യും സു​ര​ക്ഷാ വി​ഭാ​ഗ​ത്തെ​യും വി​വ​രം അ​റി​യി​ക്കു​ക​യും സു​ര​ക്ഷാ ഭീ​ഷ​ണി മു​ൻ​നി​ർ​ത്തി ജ​ർ​മ​ൻ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യി ആ​ലോ​ചി​ച്ച് റ​ൺ​വേ​ക​ൾ അ​ടി​യ​ന്തി​ര​മാ​യി അ​ട​ച്ചി​ടാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.

ഡ്രോ​ൺ ക​ണ്ടെ​ത്താ​നാ​യി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് വ്യാ​പ​ക​മാ​യ തി​ര​ച്ചി​ലാ​ണ് പൊ​ലീ​സ് ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ൽ പൊ​തു​ജ​ന സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

തു​ട​ർ​ന്നാ​ണ് രാ​വി​ലെ 10.05ഓ​ടെ വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ്യൂ​ണി​ക്ക് ട്രാ​ഫി​ക് പൊ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. റ​ൺ​വേ​ക​ൾ താ​ത്കാലി​ക​മാ​യി അ​ട​ച്ച​തി​നാ​ൽ പ​ല വി​മാ​ന​ങ്ങ​ളും വൈ​കി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ നി​ന്നും സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡ​ൽ​ഹി​യി​ൽ തി​രി​ച്ച് ഇ​റ​ക്കി. ഏ​ക​ദേ​ശം എ​ട്ട് മ​ണി​ക്കൂ​റി​ല​ധി​കം ആ​കാ​ശ​ത്ത് തു​ട​ർ​ന്ന ശേ​ഷ​മാ​ണ് വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്.

230 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​മാ​നം പു​റ​പ്പെ​ട്ട് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് സാ​ങ്കേ​തി​ക പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി വി​മാ​നം തി​രി​കെ ഡ​ൽ​ഹി​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​വി​ടാ​ൻ പൈ​ല​റ്റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ഇ​വ​ർ​ക്കാ​യി പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

"മെ​യ് 27-ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട AI173 വി​മാ​നം, സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. എ​യ​ർ ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി വി​മാ​നം വി​ശ​ദ​മാ​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​ണ്'.- എ​യ​ർ​ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം പ​റ​ന്ന ശേ​ഷം ചൈ​നീ​സ് വ്യോ​മാ​തി​ർ​ത്തി​യി​ൽ വ​ച്ചാ​ണ് വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്. ആ​കെ എ​ട്ട് മ​ണി​ക്കൂ​റി​ല​ധി​കം യാ​ത്ര ചെ​യ്താ​ണ് വി​മാ​നം ഒ​ടു​വി​ൽ ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്.

National

റ​ൺ​വേ​യി​ലേ​ക്ക് നീ​ങ്ങി​യ വി​മാ​ന​ത്തി​ൽ​നി​ന്ന് പു​ക; യാ​ത്ര​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

ബെം​ഗ​ളൂ​രു: വി​മാ​ന​ത്തി​ൽ​നി​ന്ന് പു​ക ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. ബെം​ഗ​ളൂ​രു കെം​ബ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ റ​ൺ​വേ​യി​ലേ​ക്ക് നീ​ങ്ങി​യ ഇ​ൻ​ഡി​ഗോ 6ഇ 6017 ​വി​മാ​ന​ത്തി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട​വ​രെ ഉ​ട​ൻ​ത​ന്നെ വി​വ​രം അ​റി​യി​ച്ചെ​ന്നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും ഇ​ൻ​ഡി​ഗോ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രെ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. പു​ക ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ൽ ക​യ​റ്റി​വി​ടു​മെ​ന്നും ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മ​റ്റും യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കി​യ​താ​യും ക​മ്പ​നി അ​റി​യി​ച്ചു.

National

എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ കോ​ക്പി​റ്റി​ൽ ഫ​യ​ർ ഇ​ന്‍റി​ക്കേ​ഷ​ൻ ല​ഭി​ച്ച​താ​ണ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് കാ​ര​ണ​മാ​യ​ത്.

എ​ന്നാ​ൽ എ​ഞ്ചി​നി​ൽ‌ തീ​പി​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല. തീ​പി​ടി​ത്തം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ൽ 160ൽ ​അ​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

SUNDAY DEEPIKA

ദ ​ഫാ​റ്റ​ൽ സ്പാ​ർ​ക്ക്

ഷാ​ൾ ദ ​ഗോ​ൾ വി​മാ​ന​ത്താ​വ​ളം, പാ​രീ​സ്.
2016 മേ​യ് 18 ബു​ധ​നാ​ഴ്ച,
രാ​ത്രി പ​തി​നൊ​ന്നു മ​ണി.

ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ ഏ​റെ തി​ര​ക്കു​ള്ള ഒ​രു ദി​വ​സ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ പ​റ​ക്ക​ലി​നു ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു, ഈ​ജി​പ്ത്എ​യ​ർ ഫ്‌​ളൈ​റ്റ് ന​മ്പ​ർ എം​എ​സ്804. 2003ൽ ​എ​യ​ർ​ബ​സി​ന്‍റെ പ​ക്ക​ൽ​നി​ന്നു വാ​ങ്ങി​യ, എ​സ്‌​യു-​ജി​സി​സി ര​ജി​സ്‌​ട്രേ​ഷ​നു​ള്ള എ​യ​ർ​ബ​സ് എ320-232 ​വി​മാ​നം. കെ​യ്‌​റോ​യ്ക്കു പ​റ​ക്കാ​നു​ള്ള 56 യാ​ത്ര​ക്കാ​രും ഉ​ള്ളി​ലെ​ത്തി.

ആ​ഫ്രി​ക്ക​യി​ലെ എ​രി​ത്രി​യ​യി​ൽ​നി​ന്ന് അ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക് പ​റ​ന്നു​യ​ർ​ന്ന്, ഈ​ജി​പ്ത് ത​ല​സ്ഥാ​ന​മാ​യ കെ​യ്‌​റോ​യി​ൽ രാ​വി​ലെ 6.20ന് ​എ​ത്തി​യ വി​മാ​നം അ​വി​ടെ​നി​ന്ന് ടു​ണീ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ടു​ണി​സി​ലേ​ക്കു പ​റ​ന്നു. അ​വി​ടെ​നി​ന്ന് രാ​വി​ലെ പ​തി​നൊ​ന്നോ​ടെ തി​രി​ച്ചു​പ​റ​ന്ന് കെ​യ്‌​റോ​യി​ൽ ത​ന്നെ​യെ​ത്തി. കെ​യ്‌​റോ​യി​ൽ​നി​ന്ന് പ​റ​ന്ന് രാ​ത്രി 10.10ന് ​പാ​രീ​സി​ൽ ഇ​റ​ങ്ങി​യ വി​മാ​നം അ​ന്ന​ത്തെ അ​വ​സാ​ന​ത്തെ പ​റ​ക്ക​ലി​നാ​യി റ​ൺ​വേ 09എ​ലി​ൽ​നി​ന്ന് ടേ​ക്കോ​ഫ് ചെ​യ്യു​മ്പോ​ൾ സ​മ​യം രാ​ത്രി 11.21.
ഇ​നി 3223 കി​ലോ​മീ​റ്റ​ർ താ​ണ്ടി വെ​ളു​പ്പി​നു 3.05ന് ​കെ​യ്‌​റോ​യി​ൽ ഇ​റ​ങ്ങാ​ൻ രാ​ത്രി​യു​ടെ ശാ​ന്ത​ത​യി​ൽ ശ​രാ​ശ​രി 35,000 അ​ടി ഉ​യ​ര​ത്തി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ 44 മി​നി​റ്റ് പ​റ​ക്ക​ൽ മാ​ത്രം.

വി​ളി​ച്ചു, വി​ളി​കേ​ട്ടി​ല്ല

ജ​ർ​മ​നി, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, ഇ​റ്റ​ലി, ക്രൊ​യേ​ഷ്യ, സെ​ർ​ബി​യ, അ​ൽ​ബേ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ആ​കാ​ശ​ങ്ങ​ൾ ക​ട​ന്ന് വി​മാ​നം ഗ്രീ​ക്ക് ആ​കാ​ശാ​തി​ർ​ത്തി​യി​ൽ ക​ട​ക്കു​മ്പോ​ൾ സ​മ​യം പു​ല​ർ​ച്ചെ 1:22:27. വൈ​കാ​തെ ഗ്രീ​ക്ക് ഏ​രി​യാ ക​ൺ​ട്രോ​ൾ വി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്രീ​സ്, ഈ​ജി​പ്ത് അ​തി​ർ​ത്തി​യി​ലു​ള്ള KUMBI വേ​പോ​യി​ന്‍റി​ലേ​ക്കു നേ​രേ പ​റ​ക്കാ​നു​ള്ള അ​നു​മ​തി കൊ​ടു​ത്തു.

2:27:25ന് ​ഗ്രീ​സ് റ​ഡാ​ർ ക​ൺ​ട്രോ​ള​ർ 132.375 മെ​ഗാ​ഹെ​ർ​ട്‌​സ് എ​ന്ന പ​തി​വു ഫ്രീ​ക്വ​ൻ​സി​യി​ൽ വി​മാ​ന​ത്തെ വി​ളി​ച്ച്, കെ​യ്‌​റോ ക​ൺ​ട്രോ​ള​റു​മാ​യി 124.7 എ​ന്ന ഫ്രീ​ക്വ​ൻ​സി​യി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് എ​ന്ന് അ​റി​യി​ച്ചു. പ​ക്ഷേ, മ​റു​പ​ടി ഒ​ന്നും ഉ​ണ്ടാ​യി​ല്ല. വി​മാ​നം KUMBI വേ ​പോ​യി​ന്‍റി​ന് 14.8 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​ട​ക്കെ​ത്തു​മ്പോ​ൾ ഗ്രീ​ക്ക് ക​ൺ​ട്രോ​ള​ർ വീ​ണ്ടും ഇ​ക്കാ​ര്യം റേ​ഡി​യോ​യി​ൽ വി​ളി​ച്ച​റി​യി​ച്ചു.
അ​ന്നേ​ര​വും മ​റു​പ​ടി ഉ​ണ്ടാ​യി​ല്ല. നൊ​ടി​യി​ട​കൊ​ണ്ട് ഒ​രു യാ​ത്രാ​വി​മാ​നം ആ​കാ​ശ​ത്ത് അ​പ്ര​ത്യ​ക്ഷ​മാ​യി എ​ന്ന തി​രി​ച്ച​റി​വി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്.

02:28 ന് ​ഗ്രീ​ക്ക് ഏ​രി​യാ ക​ൺ​ട്രോ​ൾ എ​സി5, കെ​യ്‌​റോ ഏ​രി​യാ ക​ൺ​ട്രോ​ളി​നോ​ട്, വി​മാ​ന​ത്തെ​പ്പ​റ്റി വി​വ​ര​മെ​ന്തെ​ങ്കി​ലു​മു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു. തു​ട​ർ​ന്ന് ഗ്രീ​ക്ക് വ്യോ​മ​ഗ​താ​ഗ​ത നി​യ​ന്ത്ര​ക​രും വി​മാ​ന​ത്തെ നി​ര​ന്ത​രം വി​ളി​ച്ചു തു​ട​ങ്ങി. 02:29:57 ന്, KUMBI ​വേ പോ​യി​ന്‍റി​ന് 7.1 നോ​ട്ടി​ക്ക​ൽ മൈ​ൽ കി​ഴ​ക്കെ​ത്തി​യ​പ്പോ​ൾ വി​മാ​നം റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യി ക​ണ്ടു. 02:30:08ന് ​കെ​യ്‌​റോ ഏ​രി​യ ക​ൺ​ട്രോ​ളി​ലെ റ​ഡാ​റി​ലും വി​മാ​നം കാ​ണു​ന്നി​ല്ല എ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ഒ​രു മി​നി​റ്റു ക​ഴി​യും​മു​മ്പ ഗ്രീ​ക്കു​കാ​ർ വി​മാ​നം ഞ​ങ്ങ​ൾ​ക്കും റ​ഡാ​റി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് കെ​യ്‌​റോ​യോ​ടു പ​റ​ഞ്ഞു. പു​ല​ർ​ച്ചെ 2.32ന്, ​ഗ്രീ​ക്ക് വ്യോ​മ​ഗ​താ​ഗ​ത നി​യ​ന്ത്ര​ക​ർ ഗ്രീ​ക്ക് എ​യ​ർ​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ചു. അ​ഞ്ചു മി​നി​റ്റ് തി​ക​യും​മു​മ്പേ, വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി ലൊ​ക്കേ​റ്റ​ർ ട്രാ​ൻ​സ്മി​റ്റ​റി​ൽ(​ഇ​എ​ൽ​ടി)​നി​ന്നു​ള്ള സി​ഗ്ന​ൽ ല​ഭി​ച്ചു. വി​മാ​നം ത​ക​ർ​ന്നു​വെ​ന്ന​തി​ന്‍റെ ആ​ദ്യ​ത്തെ വ്യ​ക്ത​മാ​യ സൂ​ച​ന!

വി​മാ​നം വെ​ള്ള​ത്തി​ന​ടി​യി​ൽ എ​വി​ടെ​യാ​ണ് എ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ഇ​എ​ൽ​ടി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന​ത്, വി​മാ​നം വെ​ള്ള​ത്തി​ൽ​വീ​ണ് ത​ക​ർ​ന്നു ക​ഴി​യു​മ്പോ​ഴാ​ണ്.

കാ​ണു​ന്നു​ണ്ടോ ആ ​വി​മാ​നം‍? 

വെ​ളു​പ്പി​നു മൂ​ന്നേ​കാ​ൽ ആ​കു​മ്പോ​ഴേ​ക്ക്, മ​ധ്യ​ധ​ര​ണ്യാ​ഴി​ക്കു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ പൈ​ല​റ്റു​മാ​രോ​ടെ​ല്ലാം, വി​മാ​നം താ​ഴെ എ​വി​ടെ​യെ​ങ്കി​ലും കാ​ണു​ന്നു​ണ്ടോ എ​ന്ന് നോ​ക്ക​ണ​മെ​ന്ന് ഈ​ജി​പ്ത് വ്യോ​മ​ഗ​താ​ഗ​ത​നി​യ​ന്ത്ര​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു​തു​ട​ങ്ങി​യി​രു​ന്നു. 3.40ന് ​സെ​ർ​ച്ച് ആ​ൻ​ഡ് റ​സ്‌​ക്യൂ സെ​ന്‍റ​റി​നെ​യും ഈ​ജി​പ്ത് വി​വ​രം അ​റി​യി​ച്ചു. ആ ​സ​മ​യം​ത​ന്നെ ഗ്രീ​സി​ന്‍റെ തെ​ര​ച്ചി​ൽ​വി​മാ​ന​ങ്ങ​ളും ക​ട​ലി​നു​മീ​തേ എ​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു.

ഒ​ടു​വി​ൽ ആ ​വി​വ​ര​മെ​ത്തി

കാ​റും കോ​ളും കൊ​ടു​ങ്കാ​റ്റും ഒ​ന്നു​മി​ല്ലാ​ത്ത കാ​ലാ​വ​സ്ഥ​യി​ൽ, ആ​കാ​ശ​ത്ത് 37,000 അ​ടി പൊ​ക്ക​ത്തി​ൽ 56 യാ​ത്ര​ക്കാ​രും ഏ​ഴു വി​മാ​ന ജോ​ലി​ക്കാ​രും മൂ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​റ​ക്കു​ക​യാ​യി​രു​ന്ന ഈ​ജി​പ്ത് എ​യ​റി​ന്‍റെ എ32-232 ​വി​മാ​നം ഈ​ജി​പ്തി​ന്‍റെ തീ​ര​ത്തു​നി​ന്ന് 280 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്, 2016 മേ​യ് 19ന് ​പു​ല​ർ​ച്ചെ 02.33ന് ​ക​ട​ലി​ൽ വീ​ണു. യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ മൂ​ന്നു മാ​സം നീ​ണ്ട, നാ​ലു രാ​ജ്യ​ങ്ങ​ൾ എ​ല്ലാ സ​ന്നാ​ഹ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​തി​വി​പു​ല​മാ​യ ഒ​രു തെ​ര​ച്ചി​ലി​ന്‍റെ തു​ട​ക്ക​മാ​വു​ക​യാ​യി​രു​ന്നു.

തെ​ര​ച്ചി​ൽ തു​ട​ങ്ങി ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ത​ന്നെ, അ​പ​ക​ട​ത്തി​ന്‍റെ ചി​ത്രം കു​റേ​ശെ വ്യ​ക്ത​മാ​യി​ത്തു​ട​ങ്ങി- അ​തി​ൽ തീ​യു​ടെ പ​ങ്കും. ഏ​കാ​ർ​സ് അ​ഥ​വാ എ​യ​ർ​ക്രാ​ഫ്റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​ഡ്ര​സിം​ഗ് ആ​ൻ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് സി​സ്റ്റം എ​ന്ന സം​വി​ധാ​ന​ത്തി​ൽ​നി​ന്നു കി​ട്ടി​യ സ​ന്ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണി​ത്. വി​മാ​ന​ത്തി​ൽ​നി​ന്ന് ഭൂ​മി​യി​ൽ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വി​മാ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​പ്പ​റ്റി ത​ത്സ​മ​യം, ത​നി​യേ റി​പ്പോ​ർ​ട്ടു​ക​ൾ പോ​കു​ന്ന സം​വി​ധാ​ന​മാ​ണ് ഏ​കാ​ർ​സ്.

വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ടോ​യ്‌​ലെ​റ്റു​ക​ളി​ലും ഏ​വി​യോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​ലും പു​ക കാ​ണ​പ്പെ​ടു​ന്നു​വെ​ന്നും, വി​മാ​ന​ത്തി​ന്‍റെ ഗ​തി നി​യ​ന്ത്രി​ക്കു​ന്ന കം​പ്യൂ​ട്ട​റു​ക​ൾ​ക്കും കോ​ക്പി​റ്റ് ജ​നാ​ല​ക​ൾ​ക്കും ത​ക​രാ​റു​ണ്ടെ​ന്നു​മു​ള്ള ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ രാ​ത്രി 1.26 മു​ത​ൽ മൂ​ന്നു മി​നി​റ്റു നേ​ര​ത്തേ​ക്ക് സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടു, അ​വ​ശി​ഷ്ട​ങ്ങ​ൾ

ഉ​ള്ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി വി​മാ​നം ക​ട​ലി​ൽ​വീ​ണു എ​ന്ന ധാ​ര​ണ​യോ​ടെ തു​ട​ങ്ങി​യ തെ​ര​ച്ചി​ലി​ൽ ഈ​ജി​പ്ത്, ഗ്രീ​സ്, ഫ്രാ​ൻ​സ്, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്ട​റു​ക​ളു​മാ​യി പ​ങ്കു​ചേ​ർ​ന്നു. അ​വ​ശി​ഷ്ടം ക​ണ്ടു​വെ​ന്ന് ആ​ദ്യം അ​റി​യി​ച്ച​ത് ഗ്രീ​ക്ക് തെ​ര​ച്ചി​ൽ​കാ​രാ​യി​രു​ന്നു.

19ന് ​രാ​വി​ലെ​ത​ന്നെ ക​ട​ലി​ൽ ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള വ​സ്തു​ക്ക​ൾ ഒ​ഴു​കി ന​ട​ക്കു​ന്ന​താ​യു​ള്ള അ​റി​യി​പ്പി​ൽ ക​ഴ​മ്പൊ​ന്നു​മി​ല്ലെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി. പി​റ്റേ​ന്ന്, ഈ​ജി​പ്ത് തെ​ര​ച്ചി​ൽ സം​ഘ​മാ​ണ് ശ​രി​ക്കു​ള്ള ആ​ദ്യ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്. ഈ​ജി​പ്തി​ലെ അ​ല​ക്‌​സാ​ൻ​ഡ്രി​യ​യി​ൽ​നി​ന്ന് ക​ട​ലി​ൽ 290 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​മാ​റി വി​മാ​ന​ത്തി​ന്‍റെ ചെ​റു​ക​ഷ​ണ​ങ്ങ​ൾ, സീ​റ്റു​ക​ൾ, ല​ഗേ​ജ്, ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ, കാ​ബി​നി​ലെ മ​റ്റു​വ​സ്തു​ക്ക​ൾ എ​ന്നി​വ ഒ​ഴു​കി​ന​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ട​ത്. 22 ആ​യ​പ്പോ​ഴേ​ക്കും തെ​ര​ച്ചി​ൽ ബോ​ട്ടു​ക​ളും ക​പ്പ​ലു​ക​ളും കൂ​ടു​ത​ൽ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളും ലൈ​ഫ്ജാ​ക്ക​റ്റു​ക​ളും വി​മാ​ന​ഭാ​ഗ​ങ്ങ​ളും ക​ട​ലി​ൽ​നി​ന്ന് എ​ടു​ത്തു​തു​ട​ങ്ങി.

അ​ഞ്ചു​കി​ലോ​മീ​റ്റ​റി​ലേ​റെ വി​സ്തൃ​തി​യി​ൽ ചി​ത​റി​ക്കി​ട​ന്ന അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ര​ണ്ടു കൂ​ട്ട​ങ്ങ​ളാ​ണ്, 23 ആ​യ​പ്പോ​ഴേ​ക്കും ക​ട​ലി​ൽ 14,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്ത്, എ​ണ്ണാ​യി​രം മു​ത​ൽ പ​തി​നാ​യി​രം അ​ടി​വ​രെ ആ​ഴ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ണ്ടെ​ടു​ക്കാ​നാ​യ​ത്. മേ​യ് 26ന് ​എ​മ​ർ​ജ​ൻ​സി ലൊ​ക്കേ​റ്റ​ർ ട്രാ​ൻ​സ്മി​റ്റ​റി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ സി​ഗ്ന​ലു​ക​ൾ കി​ട്ടി​യ​തോ​ടെ, തെ​ര​ച്ചി​ൽ പ്ര​ദേ​ശം കൂ​ടു​ത​ൽ പ​രി​മി​ത​പ്പെ​ടു​ത്താ​നാ​യി.

വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്‌​സു​ക​ൾ ക​ണ്ടെ​ടു​ത്ത​ത് പി​ന്നെ​യും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ്. ആ​ഴ​ക്ക​ട​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന ജോ​ൺ ലേ​ത്ത്ബ്രി​ജ് എ​ന്ന ക​പ്പ​ൽ ജൂ​ൺ 15ന് ​കോ​ക്പി​റ്റ് വോ​യ്‌​സ് റി​ക്കോ​ർ​ഡ​റും, 17ന് ​ഫ്‌​ളൈ​റ്റ് ഡാ​റ്റാ റി​ക്കോ​ർ​ഡ​റും ക​ണ്ടെ​ടു​ത്തു. ജൂ​ലൈ 16 ആ​കു​മ്പോ​ഴേ​ക്കും മി​ക്ക​വാ​റും എ​ല്ലാ വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ളും ഏ​റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ക​ട​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ​നി​ന്ന് വീ​ണ്ടെ​ടു​ത്തു​ക​ഴി​ഞ്ഞി​രു​ന്നു.

എ​ന്ത്‍? എ​ങ്ങ​നെ?...

എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന പ​ര​മ​പ്ര​ധാ​ന​മാ​യ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​വും ഇ​തി​നി​ടെ തു​ട​ങ്ങി​യി​രു​ന്നു. ലോ​ക വ്യോ​മ​യാ​ന ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യ​തി​ലൊ​ന്ന് എ​ന്നു പ​റ​യാ​വു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ ര​ണ്ടു രാ​ജ്യ​ങ്ങ​ൾ പ​ര​സ്പ​രം ചോ​ദ്യം​ചെ​യ്യു​ക​കൂ​ടി ചെ​യ്തി​രു​ന്നു എ​ന്ന​തും ഈ ​അ​പ​ക​ട​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി.

വി​മാ​ന​ത്തി​നു​ള്ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി എ​ന്ന സൂ​ച​ന ആ​ദ്യ​മേ ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ ബോം​ബ് സ്‌​ഫോ​ട​നം, ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട്‌ സ​ർ​ക്യൂ​ട്ട് തീ​പി​ടി​ത്തം, മി​സൈ​ൽ ആ​ക്ര​മ​ണം, പൈ​ല​റ്റു​മാ​രു​ടെ പി​ഴ​വ് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു സം​ശ​യ​പ്പ​ട്ടി​ക​യി​ൽ ആ​ദ്യം മു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് വി​മാ​നം ഇ​ട​ത്തേ​ക്കും വ​ല​ത്തേ​ക്കും തി​രി​ഞ്ഞു​വെ​ന്നും പി​ന്നെ 37,000 അ​ടി​യി​ൽ​നി​ന്ന് പൊ​ടു​ന്ന​നെ താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ക​ർ ക​ണ​ക്കി​ലെ​ടു​ത്തു.

വി​മാ​ന​ത്തി​ൽ തീ​യു​ണ്ട് എ​ന്ന് ക്യാ​പ്റ്റ​ൻ പ​റ​യു​ന്ന​തും അ​ത് നേ​രി​ടാ​നു​ള്ള ശ്ര​മ​വും എ​ല്ലാം കോ​ക്പി​റ്റ് വോ​യ്സ് റി​ക്കോ​ർ​ഡ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ACARSൽ ​കി​ട്ടി​യ​തി​നു സ​മാ​ന​മാ​യ ത​ക​രാ​ർ രേ​ഖ​ക​ളെ​ല്ലാം ഡി​എ​ഫ്ഡി​ആ​റി​ൽ നി​ന്ന് കി​ട്ടി. കൂ​ടാ​തെ, വി​മാ​ന​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലെ വേ​ഗ​വും ഉ​യ​ര​വും ദി​ശ​യും എ​ല്ലാം.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​നും ബോം​ബ്‌ സ്‌​ഫോ​ട​ന​ത്തി​നു​മൊ​ന്നും തെ​ളി​വി​ല്ലെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു അ​പ​ക​ടം അ​ന്വേ​ഷി​ച്ച ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ൻ​സി​ന്‍റേ​ത്. ഒ​രു ഭീ​ക​ര​സം​ഘ​ട​ന​യും ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ല്ല എ​ന്ന​തും, സ്‌​ഫോ​ട​ന​മു​ണ്ടാ​യി എ​ന്ന​ത് സാ​ധൂ​ക​രി​ക്കു​ന്ന​താ​യി​രു​ന്നി​ല്ല വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഘ​ട​ന​യും ചി​ത​റി​യ രീ​തി​യു​മെ​ന്ന​തും ഫ്രാ​ൻ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ക്പി​റ്റി​നു​ള്ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി എ​ന്ന​താ​ണ് പി​ന്നെ പ​രി​ഗ​ണി​ച്ച​ത്. ഫ്രാ​ൻ​സ് കൂ​ടു​ത​ൽ പി​ന്തു​ണ​ച്ച​തും ഇ​തി​നെ​യാ​ണ്. ACARSൽ ​കി​ട്ടി​യ സ​ന്ദേ​ശ​ങ്ങ​ളും കോ​ക്പി​റ്റ് വോ​യ്‌​സ് റെ​ക്കോ​ർ​ഡ​റും വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ളി​ലെ തീ​യു​ടെ​യും പു​ക​യു​ടെ​യും ല​ക്ഷ​ണ​വും റ​ഡാ​ർ രേ​ഖ​ക​ളും ഈ ​നി​ഗ​മ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് ഫ്രാ​ൻ​സ് പ​റ​ഞ്ഞു.

കോ​ക്പി​റ്റി​നു സ​മീ​പ​ത്തു​നി​ന്ന് ഏ​തോ കാ​ര​ണം​കൊ​ണ്ട് ഉ​ണ്ടാ​യ തീ, ​എ​മ​ർ​ജ​ൻ​സി ഓ​ക്‌​സി​ജ​ൻ മാ​സ്‌​കി​ൽ​നി​ന്നു പ​ര​ന്ന ഓ​ക്‌​സി​ജ​നി​ൽ ആ​ളി​ക്ക​ത്തു​ക​യും ആ​ദ്യം കോ​ക്പി​റ്റ് മു​ഴു​വ​ൻ വ്യാ​പി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ പൈ​ല​റ്റു​മാ​ർ അ​പ​ക​ട​പ്പെ​ടു​ക​യോ ബോ​ധ​ര​ഹി​ത​രാ​വു​ക​യോ ചെ​യ്തു. പി​ന്നെ തീ ​വി​മാ​നം മൊ​ത്തം വ്യാ​പി​ച്ചു. വി​മാ​നം ക​ത്തി​പ്പ​ട​ർ​ന്ന് ക​ട​ലി​ൽ വീ​ഴു​ക​യും ചെ​യ്തു- ഈ ​നി​ഗ​മ​ന​ത്തി​ൽ ഫ്രാ​ൻ​സ് അ​വ​സാ​നം​വ​രെ ഉ​റ​ച്ചു​നി​ന്നു.

അ​ല്ലെ​ന്ന് ഈ​ജി​പ്ത് 

എ​ന്നാ​ൽ, അ​പ​ക​ടം​ന​ട​ന്ന് എ​ട്ടു​കൊ​ല്ലം ക​ഴി​ഞ്ഞ്, 2024ൽ ​പു​റ​ത്തി​റ​ക്കി​യ അ​വ​സാ​ന റി​പ്പോ​ർ​ട്ടി​ൽ ഈ​ജി​പ്ത് മു​ഖ്യ​കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത് കോ​ക്പി​റ്റി​നു‌​പി​ന്നി​ലെ ഗാ​ലി​യി​ൽ ന​ട​ന്ന ഒ​രു പൊ​ട്ടി​ത്തെ​റി​യാ​ണ്. പൊ​ട്ടി​ത്തെ​റി​യി​ൽ തീ​പ​ട​ർ​ന്നു, ഓ​ക്‌​സി​ജ​ന്‍റെ സാ​ന്നി​ധ്യം തീ ​ആ​ളാ​ൻ സ​ഹാ​യി​ച്ചു, വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ത​ക​രാ​റി​ലാ​യി, വി​മാ​നം ക​ട​ലി​ൽ വീ​ണു- ഈ​ജി​പ്ത് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു.

പ​ക്ഷേ ര​ണ്ടു കാ​ര്യ​ങ്ങ​ൾ ഫ്രാ​ൻ​സി​നും ഈ​ജി​പ്തി​നും വി​ശ​ദീ​ക​രി​ക്കാ​ൻ ഇ​പ്പോ​ഴും ക​ഴി​ഞ്ഞി​ട്ടി​ല്ല: എ​ങ്ങി​നെ​യാ​ണ് കോ​ക്പി​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് ഫ്രാ​ൻ​സി​നും ഗാ​ലി​യി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത് എ​ങ്ങി​നെ​യെ​ന്ന് ഈ​ജി​പ്തി​നും!

പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി എ​ന്ന വാ​ദം ഉ​റ​പ്പി​ക്കാ​ൻ, അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഈ​ജി​പ്ത് ക​ണ്ടെ​ത്തി​യ പ​ല​തും തെ​റ്റാ​ണെ​ന്ന് ഫ്രാ​ൻ​സ് തെ​ളി​യി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് അ​ന്വേ​ഷ​ണം നീ​ണ്ടു​പോ​കാ​ൻ കാ​ര​ണ​മാ​യി. ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഈ​ജി​പ്ത് 2016ൽ ​പ​റ​ഞ്ഞ​ത് തെ​റ്റാ​യി​രു​ന്നു​വെ​ന്ന്, സ്വ​ന്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഫ്രാ​ൻ​സ് വാ​ദി​ച്ചു. വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റു​മാ​ർ കു​റ്റ​ക്കാ​രാ​ണ് എ​ന്ന​തി​ന്‍റെ സൂ​ച​ന​യും അ​വ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു.

കോ​ക്പി​റ്റി​ൽ പു​ക​വ​ലി നി​രോ​ധി​ച്ചി​ട്ടി​ല്ലാ​യി​രു​ന്ന ഈ​ജി​പ്ത്എ​യ​ർ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റു​മാ​രി​ൽ ആ​രോ ഒ​രാ​ൾ വ​ലി​ച്ച സി​ഗ​ര​റ്റി​ൽ നി​ന്നാ​കാം തീ​പ​ട​ർ​ന്ന​തെ​ന്ന ഈ ​വാ​ദ​വും തെ​ളി​യി​ക്കാ​ൻ ഫ്രാ​ൻ​സി​ന് ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ടെ അ​മേ​രി​ക്ക​ൻ പ​ത്ര​മാ​യ വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ലി​ൽ 2019ൽ ​വ​ന്ന ഒ​രു വാ​ർ​ത്ത​യും ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. തീ​പി​ടി​ത്ത​മു​ണ്ടാ​യി എ​ന്ന് ക്യാ​പ്റ്റ​ൻ യാ​ത്ര​ക്കാ​രോ​ട് അ​നൗ​ൺ​സ് ചെ​യ്യു​ന്ന​താ​യി കേ​ൾ​ക്കു​ന്ന​തി​നു മു​മ്പ്, വാ​യു പു​റ​ത്തേ​ക്കു ചീ​റ്റി​വ​രു​ന്ന​തു പോ​ലെ​യു​ള്ള ശ​ബ്ദം കോ​ക്പി​റ്റ് വോ​യ്‌​സ് റി​ക്കോ​ർ​ഡ​റി​ൽ കേ​ൾ​ക്കാ​മെ​ന്നും അ​ത് ഓ​ക്‌​സി​ജ​ൻ ലീ​ക്കാ​ണ് എ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത.

എ​ന്നാ​ൽ അ​പ്പോ​ഴും ഒ​രു ചോ​ദ്യം ബാ​ക്കി​യാ​യി- ഓ​ക്‌​സി​ജ​ൻ ലീ​ക്കി​നു മു​ന്നേ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് എ​ങ്ങ​നെ? എ​ന്താ​യാ​ലും, അ​പ​ക​ട​കാ​ര​ണം കൃ​ത്യ​മാ​യി എ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​നാ​വാ​ത്ത വി​മാ​ന​ദു​ര​ന്ത​ങ്ങ​ളു​ടെ നീ​ണ്ട പ​ട്ടി​ക​യി​ൽ ഒ​രെ​ണ്ണം കൂ​ടി​യാ​വു​ക​യാ​യാ​ണ് 2016ലെ ​ഈ​ജി​പ്ത് എ​യ​ർ ദു​ര​ന്തം.

National

ഫ്ളൈറ്റ് കാൻസലായി, ദീപ ദാസ് മുൻഷിയുടെ യാത്ര മുടങ്ങി

ന്യൂഡൽഹി: കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദായി. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഫ്ളൈറ്റ് കാൻസൽ ആയതോടെ വിമാനത്താവളത്തിൽനിന്ന് ദീപ മടങ്ങുകയായിരുന്നു. ഫ്ളൈറ്റ് ലഭ്യമാകുന്ന മുറയ്ക്ക് അവർ തിരുവനന്തപുരത്തേക്ക് എത്തും.
‌
കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അവർ തിരുവനന്തപുരത്തേക്ക് എത്താനിരുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുള്ള വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ബന്ധപ്പെട്ട മൂന്നു വിഭാഗങ്ങളും കടുത്ത ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ തീരുമാനം തങ്ങൾക്ക് അനുകൂലമായി വരുമെന്നാണ് മൂന്നു ക്യാമ്പുകളുടെയും പ്രതീക്ഷ.

എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ജനങ്ങളിൽനിന്നുണ്ടായ പ്രതികരണം തീരുമാനത്തെ സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ് വി.ഡി.പക്ഷം. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനമെന്ന പ്രതീക്ഷയിലാണ് ഏവരും. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഇന്നു തന്നെ പ്രഖ്യാപനമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു.

പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്‍റെ മുൻ പ്രസിഡന്‍റുമാരെയും വർക്കിംഗ് പ്രസിഡന്‍റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.

NRI

ലു​ഫ്താ​ൻ​സ 20,000 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ പു​തി​യ ടെ​ർ​മി​ന​ൽ തു​റ​ന്നു

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​മു​ഖ ജ​ർ​മ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സ ഒ​ക്‌​ടോ​ബ​ർ വ​രെ​യു​ള്ള 20,000 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.

അ​മേ​രി​ക്ക - ഇ​സ്രാ​യേ​ൽ - ഇ​റാ​ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം വി​മാ​ന ഇ​ന്ധ​ന​മാ​യ മ​ണ്ണെ​ണ്ണ​യു​ടെ (Kerosene) വി​ല ഇ​ര​ട്ടി​യാ​യ​താ​ണ് ഈ ​ക​ടു​ത്ത തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം.

പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ:

സ​ർ​വീ​സു​ക​ളു​ടെ വെ​ട്ടി​ക്കു​റ​യ്ക്ക​ൽ: ലാ​ഭ​ക​ര​മ​ല്ലാ​ത്ത ഹ്ര​സ്വ​ദൂ​ര സ​ർ​വീ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഒ​ഴി​വാ​ക്കു​ന്ന​ത്. സി​റ്റി​ലൈ​ൻ എ​ന്ന സ​ബ്സി​ഡി​യ​റി ക​മ്പ​നി നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഈ ​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്.

ബാ​ധി​ക്ക​പ്പെ​ട്ട റൂ​ട്ടു​ക​ൾ: ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്ന് പോ​ള​ണ്ടി​ലെ ബി​ഡ്ഗോ​ഷ്ക്, ഷെ​ഷോ​വ് , നോ​ർ​വേ​യി​ലെ സ്റ്റാ​വ​ഞ്ച​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. പ​ത്തോ​ളം മ​റ്റ് സ​ർ​വീ​സു​ക​ൾ മ്യൂ​ണി​ക്ക്, വി​യ​ന്ന തു​ട​ങ്ങി​യ മ​റ്റ് ഹ​ബ്ബു​ക​ൾ വ​ഴി പു​നഃ​ക്ര​മീ​ക​രി​ച്ചു.​

ഇ​ന്ധ​ന ലാ​ഭം: ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഏ​ക​ദേ​ശം 40,000 ട​ൺ ഇ​ന്ധ​നം ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​മ്പ​നി പ്ര​തീ​ക്ഷി​ക്കു​ന്നു. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ പ​രി​ഷ്ക​രി​ച്ച വി​മാ​ന സ​മ​യ​ക്ര​മം ലു​ഫ്താ​ൻ​സ പു​റ​ത്തു​വി​ടും.

ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട്: മൂ​ന്നാം ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി

ലു​ഫ്താ​ൻ​സ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മ്പോ​ഴും ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ത്യാ​ധു​നി​ക​മാ​യ ടെ​ർ​മി​ന​ൽ3 ബു​ധ​നാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശേ​ഷി: പ്ര​തി​വ​ർ​ഷം 1.9 കോ​ടി യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള ഈ ​ടെ​ർ​മി​ന​ൽ ഭാ​വി​യി​ൽ 2.5 കോ​ടി വ​രെ​യാ​യി ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കും.

നി​ർ​മാ​ണം: 10 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച പ​ണി കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ കാ​ര​ണം വൈ​കി​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഏ​ക​ദേ​ശം നാല് ബി​ല്യ​ൺ യൂ​റോ​യാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ്.​

വി​മ​ർ​ശ​നം: പ​രി​സ്ഥി​തി നാ​ശ​വും സാ​മ്പ​ത്തി​ക ദു​ർ​വ്യ​യ​വും ആ​രോ​പി​ച്ച് ചി​ല പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ഈ ​പ​ദ്ധ​തി​യെ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

National

ആ​കാ​ശ​ത്ത് നാ​ല് മ​ണി​ക്കൂ​ർ മ​ര​ണ​ഭീ​തി; ലാ​ൻ​ഡിം​ഗ് ഗി​യ​ർ ത​ക​രാ​റി​ലാ​യ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി

ബെം​ഗ​ളൂ​രു: ബെ​ൽ​ഗാ​വി​യി​ൽനി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്കു പു​റ​പ്പെ​ട്ട ഫ്ലൈ91 ​വി​മാ​ന​ത്തി​ൽ ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തു യാ​ത്ര​ക്കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത് നാ​ലു മ​ണി​ക്കൂ​ർ. ലാ​ൻ​ഡിം​ഗ് ഗി​യ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വി​മാ​നം ആ​കാ​ശ​ത്തു വ​ട്ടം​ചു​റ്റി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​ന​ത്തി​ന്‍റെ ച​ക്ര​ങ്ങ​ൾ പു​റ​ത്തേ​ക്കു വ​രാ​ൻ സ​ഹാ​യി​ക്കു​ന്ന ലാ​ൻ​ഡിം​ഗ് ഗി​യ​ർ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഇ​തോ​ടെ പൈ​ല​റ്റ് ഉ​ട​ൻത​ന്നെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​നെ വി​വ​ര​മ​റി​യി​ച്ചു.

വി​മാ​നം ആ​കാ​ശ​ത്ത്തു ​ട​ർ​ച്ച​യാ​യി വ​ട്ടം​ചു​റ്റു​ന്ന​തും സാ​ങ്കേ​തി​ക ത​ക​രാ​റു​ള്ള വി​വ​ര​വും അ​റി​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ർ ക​ടു​ത്ത പ​രി​ഭ്രാ​ന്തി​യി​ലാ​യി. വി​മാ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ ക​ര​യു​ന്ന​തി​ന്‍റെ​യും പ്രാ​ർഥിക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പു​റ​ത്തു​വ​ന്നു. മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​തെ​ന്നു യാ​ത്ര​ക്കാ​ർ പി​ന്നീ​ടു പ്ര​തി​ക​രി​ച്ചു.

ഒ​ടു​വി​ൽ പൈ​ല​റ്റി​ന്‍റെ മ​നഃസാ​ന്നി​ധ്യ​വും വൈ​ദ​ഗ്ധ്യ​വും മൂ​ലം വി​മാ​നം ബെം​ഗ​ളൂ​രു കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്‌‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ശ​ങ്ക​ക​ൾ​ക്കു വി​രാ​മ​മാ​യ​ത്.

National

ലാൻഡിം​ഗി​ന് മു​ൻപ് സാ​ങ്കേ​തി​ക ത​ക​രാ​ർ; ഹൈ​ദ​രാ​ബാ​ദ്-​ഹു​ബ്ബ​ള്ളി വി​മാ​നം ആ​കാ​ശ​ത്ത് വ​ട്ടം​ചു​റ്റി​യ​ത് നാ​ല് മ​ണി​ക്കൂ​ർ

ബം​ഗ​ളൂ​രു: ലാ​ൻഡിം​ഗി​ന് തൊ​ട്ടു​മു​മ്പ് സാ​ങ്കേ​തി​ക ത​ക​രാ​ർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു വി​മാ​നം ആ​കാ​ശത്തു ചുറ്റിയതു നാലു മ​ണി​ക്കൂ​ർ. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ഹു​ബ്ബ​ള്ളി​യി​ലേ​ക്കു പു​റ​പ്പെ​ട്ട ഫ്ലൈ91 ​എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഐ​സി3401 എ​ന്ന വി​മാ​ന​മാ​ണ് ത​ക​രാ​റി​ലാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂന്നോടെ ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു പു​റ​പ്പെ​ട്ട വി​മാ​നം വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കു ഹു​ബ്ബു​ള്ള​യി​ൽ എ​ത്തേ​ണ്ട​താ​യി​രു​ന്നു.

ഹു​ബ്ബു​ള്ള​യ്ക്കു സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​നം ത​ക​രാ​റി​ലാ​യ​ത്. ഇ​തോ​ടെ ലാ​ൻഡിം​ഗ് ശ്ര​മം ഉ​പേ​ക്ഷി​ച്ച് മു​ണ്ട്ഗോ​ഡ്, ദാ​വ​ൻ​ഗ​രെ, ഷി​വ​മോ​ഗ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​യി ഏ​ക​ദേ​ശം നാ​ലു മ​ണി​ക്കൂ​റോ​ളം വി​മാ​നം വ​ട്ടം​ചു​റ്റി. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു.

പ​ല​ത​വ​ണ ലാ​ൻ​ഡിം​ഗിനു ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ വി​മാ​നം ബം​ഗ​ളൂ​രു​വി​ലേ​ക്കു തി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ച്ചു. ആ​വ​ർ​ത്തി​ച്ചു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വി​മാ​നം വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ കെ​മ്പെ​ഗൗ​ഡ അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ത​ക്ക​സ​മ​യ​ത്തു കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​നാ​സ്ഥ കാ​ട്ടി​യെ​ന്നും ആ​രോ​പി​ച്ച് യാ​ത്ര​ക്കാ​രു​ടെ ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.

National

വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക ഉ​യ​ർ​ന്നു; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ല​ക്‌‌‌നൗ: വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക ഉ​യ​ർ​ന്ന​താ​യി അ​പാ​യ സൂ​ച​ന ല​ഭി​ച്ച​തി​നെതു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം നി​ല​ത്തി​റ​ക്കി. ഡൽഹി​യി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെതു​ട​ർ​ന്ന് ഉ​ത്ത​ർപ്ര​ദേ​ശി​ലെ ല​ഖ്‌​നൗ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇറക്കിയത്.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്നോ​ണമാണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യ​ത്. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് കു​റ​ച്ചു സ​മ​യ​ത്തി​ന​കം കാ​ബി​നി​ൽ പു​ക ക​ണ്ട​താ​യി പൈ​ല​റ്റു​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചു. ഉ​ട​ൻ ത​ന്നെ ല​ഖ്‌​നൗ​വി​ലെ ചൗ​ധ​രി ച​ര​ൺ സിം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലാ​ൻ​ഡിം​ഗി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്താ​ൻ എ​ൻജി​നീ​യ​ർ​മാ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​മാ​യ ഡൽഹി​യി​ൽ എ​ത്തി​ക്കാ​ൻ മ​റ്റൊ​രു വി​മാ​നം ഏ​ർ​പ്പാ​ടാ​ക്കി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും ഡി​ജി​സി​എ​യും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ല​ണ്ടനി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​നി​​​​ന്നു ല​​​​ണ്ട​​​നി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ത്യാ​​​​ധു​​​​നി​​​​ക എ350 ​​​​വി​​​​മാ​​​​നം തി​​​​രി​​​​ച്ചി​​​​റ​​​​ക്കി. വ്യാ​​​​ഴാ​​​​ഴ്ച രാ​​​​വി​​​​ലെ ആ​​​റി​​​നു പു​​​​റ​​​​പ്പെ​​​​ട്ട വി​​​​മാ​​​​നം ഏ​​​​ഴു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം ആ​​​​കാ​​​​ശ​​​​ത്ത് ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​ശേ​​​​ഷ​​​​മാ​​​​ണ് വീ​​​​ണ്ടും ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​ത്ത​​​ന്നെ പ​​​റ​​​ന്നി​​​റ​​​ങ്ങി​​​യ​​​ത്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​നി​​​​ന്ന് ല​​​​ണ്ട​​​ൻ ​ഹീ​​​​ത്രൂ​​​​വി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച എ​​​ഐ111 വി​​​​മാ​​​​നം നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം പി​​​​ന്നി​​​​ട്ട് സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യു​​​​ടെ ആ​​​​കാ​​​​ശ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ത​​​​ക​​​​രാ​​​​ർ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ​​​നി​​​​ന്ന് അ​​​​സ്വാ​​​​ഭാ​​​​വി​​​​ക​ ശ​​​​ബ്ദ​​​​ങ്ങ​​​​ൾ കേ​​​​ട്ട​​​​തി​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പൈ​​​​ല​​​​റ്റ് വി​​​​മാ​​​​നം തി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ച്ച​​​​യ്ക്ക് 12.30ഓ​​​​ടെ വി​​​​മാ​​​​നം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ലാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

എ​​​​യ​​​​ർ ഇ​​​​ന്ത്യ ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​നാ​​​​യി എ​​​​ത്തി​​​​ച്ച എ350900 (​​​​വി​​​റ്റി ജെ​​​ആ​​​ർ​​​എ​​​ഫ്) വി​​​​മാ​​​​ന​​​​മാ​​​​ണ് വീ​​​​ണ്ടും പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​യ​​​​ത്. ഇ​​​​തേ​​​വി​​​​മാ​​​​നം ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ച് 15ന് ​​​​ന്യൂ​​​​യോ​​​​ർ​​​​ക്ക്​​​​ഡ​​​​ൽ​​​​ഹി യാ​​​​ത്ര​​​​യ്ക്കി​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ ഷാ​​​​ന​​​​ൻ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​രു​​​​ന്നു.

ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ ര​​​​ണ്ടാം ത​​​​വ​​​​ണ​ ഈ ​​​​വി​​​​മാ​​​​നം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​ത് യാ​​​​ത്ര​​​​ക്കാ​​​​രെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.അ​​​തേ​​​സ​​​മ​​​യം, യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് വി​​​​മാ​​​​നം തി​​​​രി​​​​ച്ചി​​​​റ​​​​ക്കി​​​​യ​​​​തെ​​​​ന്ന് എ​​​​യ​​​​ർ ഇ​​​​ന്ത്യ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.

വി​​​​മാ​​​​നം വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി മാ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു​​​​ണ്ടാ​​​യ ​ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ൽ ഖേ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച ക​​​​ന്പ​​​​നി, അ​​​​വ​​​​ർ​​​​ക്ക് ല​​​​ണ്ട​​​നി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ ബ​​​​ദ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കു​​​​മെ​​​​ന്നും അ​​​റി​​​യി​​​ച്ചു.

International

ഗ​ള്‍​ഫി​ലേ​ക്ക് കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍, കൊ​ച്ചി​യി​ല്‍ 49 സ​ര്‍​വീ​സു​ക​ള്‍; കു​വൈ​റ്റി​ലേ​ക്കും ബ​ഹ്‌​റൈ​നി​ലേ​ക്കും സ​ര്‍​വീ​സി​ല്ല

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 49 സ​ര്‍​വീ​സു​ക​ള്‍. കൊ​ച്ചി​യി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ന് 25 സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കും. 16 സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദു ചെ​യ്തു. ഗ​ള്‍​ഫി​ല്‍ നി​ന്നും 24 വി​മാ​ന​ങ്ങ​ള്‍ കൊ​ച്ചി​യി​ലെ​ത്തും. 12 സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദു ചെ​യ്തി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ല്‍ നി​ന്നും അ​ബു​ദാ​ബി​യി​ലേ​ക്കാ​ണ് നി​ല​വി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍ നി​ന്നും അ​ബു​ദാ​ബി​യി​ലേ​ക്കും അ​ബു​ദാ​ബി​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കും എ​ട്ടു സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. സൗ​ദി​യി​ലും കു​വൈ​റ്റി​ലും ഇ​റാ​ന്‍ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നാ​ല്‍ കു​വൈ​റ്റി​ലേ​ക്കും ബ​ഹ്‌​റൈ​നി​ലേ​ക്കും സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.

കു​വൈ​റ്റി​ലേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ജ​സീ​റ എ​യ​ര്‍​വേ​സ് അ​റി​യി​ച്ചി​രു​ന്നു. കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ സൗ​ദി​യി​ലെ ഹ​ഫ​ര്‍ അ​ല്‍ ബ​ത്തി​ന്‍ ഖ​യി​സു​മാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​കും സ​ര്‍​വീ​സു​ക​ള്‍. ഖ​യി​സു​മാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് ബ​സി​ലാ​ണ് യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ക.

National

അ​നു​മ​തി​യി​ല്ലാ​ത്ത വി​മാ​നം സ​ർ​വീ​സി​ന് അ​യ​ച്ചു; എ​ട്ട് മ​ണി​ക്കൂ​ർ പ​റ​ന്ന​ശേ​ഷം തി​രി​കെ ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച. എ​ട്ട് മ​ണി​ക്കൂ​റോ​ളം പ​റ​ന്ന ശേ​ഷം തി​രി​കെ പ​റ​ന്ന് വി​മാ​നം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ൽ നി​ന്ന് വാ​ൻ​കൂ​വ​റി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ദീ​ർ​ഘ​ദൂ​ര പ​റ​ക്ക​ലി​ന് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ പ​റ​ക്കേ​ണ്ടി വ​ന്ന​ത്.

ഏ​ക​ദേ​ശം എ​ട്ട് മ​ണി​ക്കൂ​ർ പ​റ​ന്ന​ശേ​ഷം ആ​കാ​ശ​മ​ധ്യേ യു​ടേ​ൺ എ​ടു​ത്ത് തി​രി​കെ ഡ​ൽ​ഹി​യി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ185 വി​മാ​നം. ഈ ​പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത ത​രം വി​മാ​നം അ​യ​ച്ച​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​ര​നു​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് രാ​വി​ലെ 11.34ഓ​ടെ​യാ​ണ് വി​മാ​നം വാ​ൻ​കൂ​വ​റി​ലേ​ക്ക് ടേ​ക്ക് ഓ​ഫ് ചെ​യ്ത​ത്.

ബോ​യിം​ഗ് 777200 എ​ൽ​ആ​ർ വി​മാ​ന​മാ​ണ് വാ​ൻ​കൂ​വ​ർ സ​ർ​വീ​സി​നാ​യി എ​യ​ർ ഇ​ന്ത്യ നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ഈ ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ന് ആ ​റൂ​ട്ടി​ൽ പ​റ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക അ​നു​മ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ൻ​കൂ​വ​ർ റൂ​ട്ടി​ൽ ഹി​മാ​ല​യ​ൻ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ, അ​ത്ത​രം ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക അ​ടി​യ​ന്ത​ര ഓ​ക്സി​ജ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഉ​ള്ള ബോ​യിം​ഗ് 777 300 ഇ​ആ​ർ വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​സ​ർ​വീ​സി​ന് അ​നു​മ​തി​യു​ള്ള​ത്.

വി​മാ​നം ചൈ​നീ​സ് വ്യോ​മാ​തി​ർ​ത്തി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് തെ​റ്റാ​യ വി​മാ​ന​മാ​ണ് അ​യ​ച്ച​തെ​ന്ന വി​വ​രം അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ പൈ​ല​റ്റി​നോ​ട് വി​മാ​നം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ട്ട ബു​ദ്ധി​മു​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ശ​രി​യാ​യ വി​മാ​നം ഉ​പ​യോ​ഗി​ച്ച് യാ​ത്ര പു​ന​രാ​രം​ഭി​ക്കു​മെ​ന്നും എ​യ​ർ​ലൈ​ൻ വ​ക്താ​വ് അ​റി​യി​ച്ചു. ഈ ​വീ​ഴ്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വിമാനം മാറിപ്പോയി; കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു

ന്യൂഡൽഹി: കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലേക്ക് അയച്ച് എയർ ഇന്ത്യ. മണിക്കൂറുകളോളം പറന്ന ശേഷമാണ് വിമാനത്തെ തിരികെ വിളിച്ചത്.

കാനഡയിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എൽആർ വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എൽആർ വിമാനത്തെയാണ് വ്യാഴാഴ്ച എയർ ഇന്ത്യ യാത്രക്കാരുമായി കാനഡയിലെ വാൻകൂവറിലേക്ക് അയച്ചത്.

ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കൻ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാൻകൂവറിലേക്ക് പോയത്.

വിമാനം നാല് മണിക്കൂറിലധികം പറന്ന് ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിംഗിന് അടുത്തെത്തിയപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വിമാനക്കമ്പനി അധികൃതർ തിരിച്ചറിഞ്ഞത്. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകളുടെ റിപ്പോർട്ടുകൾ അനുസരിച്ച് വ്യാഴാഴ്ച രാവിലെ 11:34ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7:19നാണ് തിരികെ ലാൻഡ് ചെയ്തത്.

ഗുരുതരമായ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയർഇന്ത്യ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.

യാത്രക്കാർക്ക് ഹോട്ട‌ലിൽ താമസസൗകര്യം ഏർപ്പെടുത്തുകയും ഇന്ന് രാവിലെ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയയ്ക്കുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.

Kerala

കൊച്ചിയില്‍ നിന്നും 48 വിമാന സര്‍വീസുകള്‍; കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും എന്‍ട്രിയില്ല

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 24 വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്. റിയാദ്, ദുബായ്, ദമാം രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നു കഴിഞ്ഞു. മസ്‌കറ്റ്, റാസല്‍ഖൈമ, ജിദ്ദ എന്നീ രാജ്യങ്ങളിലേക്കും കൊച്ചിയില്‍ നിന്നും സര്‍വീസ് നടക്കും.

എന്നാല്‍ ബഹ്‌റൈന്‍, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഗള്‍ഫിലേക്കുള്ള 22 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. ബഹ്‌റൈന്‍, ഷാര്‍ജ, ദുബായി എന്നിവിടങ്ങളില്‍ നിന്നുള്ള ആറു സര്‍വീസുകള്‍ റദ്ദാക്കി.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ, വാതക റിഫൈനറികളില്‍ ഇറാന്‍ ആക്രമണം തുടരുകയാണ്. ഖത്തറിലെ പ്രകൃതിവാതക വ്യവസായ മേഖലയായ റാസ് ലഫാനില്‍ മിസൈല്‍ പതിച്ചു. സൗദി അറേബ്യയുടെ അരാംകോയിലും ആക്രമണമുണ്ടായി.

ചെങ്കടലിലെ യാന്‍ബു തുറമുഖത്തെ സൗദിയുടെ എണ്ണ റിഫൈനറിയും ആക്രമിക്കപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ യുഎഇയിലെ ഹബ്ഷാന്‍ പ്രകൃതിവാതക റിഫൈനറിയിലും ബാബ് എണ്ണപ്പാടത്തും ആക്രമണമുണ്ടായി. ഉച്ചയോടെ കുവൈത്തിലെ മിനാ അല്‍ അഹ്മദി, മിനാ അബ്ദുല്ല റിഫൈനറികളിലും മിസൈല്‍ പതിച്ചു.

National

സൗദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ചു

ന്യൂഡല്‍ഹി: സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു.

എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ്‌ നടത്തും.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കറ്റിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ‌ സര്‍വീസ് നടത്തും.

Kerala

പ്രവാസികള്‍ക്ക് ആശ്വാസം; കൊച്ചിയില്‍ നിന്നും 14 സര്‍വീസുകള്‍

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നു റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിക്കുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. 14 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് എട്ടു സര്‍വീസുകളും കൊച്ചിയില്‍ നിന്നും ആറു സര്‍വീസുകളുമാണ് ഇന്ന് നടക്കുക.

മസ്‌കറ്റില്‍ നിന്നുള്ള നാലു വിമാനങ്ങളും ഫുജൈറ, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും ഓരോ സര്‍വീസുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടിനാണ് ഫുജൈറയില്‍ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശേരിയില്‍ എത്തിയത്. 7.20ന് ആണ് മസ്‌കറ്റില്‍ നിന്നുള്ള വിമാനം എത്തിയത്. രാവിലെ പത്തിനാണ് ജിദ്ദയില്‍ നിന്നുള്ള വിമാനം എത്തിയത്.

ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചിനും 6.50നും മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസുകളുണ്ട്. കൊച്ചിയില്‍ നിന്നും രാവിലെ 8.10ന് ആണ് മസ്‌കറ്റിലേക്ക് ആദ്യ സര്‍വീസ് നടന്നത്. 8.55ന് ആയിരുന്നു അടുത്ത സര്‍വീസ്. 11.30ന് ജിദ്ദയിലേക്കുള്ള സര്‍വീസ് നടന്നു. ഉച്ചയ്ക്ക് രണ്ടിനും രാത്രി ഏഴിനും 11.25നും മസ്കറ്റിലേക്ക് സര്‍വീസുണ്ട്. 11.30ന് ദുബായിലേക്കും സര്‍വീസ് നടക്കും.

എന്നാല്‍ കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

District News

വിമാനത്തിൽ ഹൃദയാഘാതം: മലയാളി യുവാവ് മരിച്ചു

പ​​​​റ​​​​വൂ​​​​ർ: വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​യ്ക്കി​​​​ടെ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​ല​​​​യാ​​​​ളി യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു. പു​​​​ത്ത​​​​ൻ​​​​വേ​​​​ലി​​​​ക്ക​​​​ര തു​​​​രു​​​​ത്തൂ​​​​ർ ഒ​​​​ളാ​​​​ട്ടു​​​​പു​​​​റ​​​​ത്ത് മെ​​​​ബി​​​​ൻ ടോ​​​​മി (24)യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

ടോ​​​​മി വി​​​​ൻ​​​​സ​​​​ന്‍റ് - മേ​​​​രി നി​​​​മ്മി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. മ​​​ധ്യ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​മാ​​​യ സ്ലൊ​​​​വേ​​​​നി​​​​യ​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മെ​​​​ബി​​​​ൻ അ​​​​വ​​​​ധി​​​​ക്കു നാ​​​​ട്ടി​​​​ലെ​​​​ത്തി ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച മ​​​​ട​​​​ങ്ങു​​​​മ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ഒ​​​​മാ​​​​നി​​​​ലെ മ​​​​സ്ക​​​​റ്റി​​​​ൽ​​​​നി​​​​ന്നു വി​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​ണ് ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നു വി​​​​മാ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി തി​​​​രി​​​​ച്ചി​​​​റ​​​​ക്കി മെ​​​​ബി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​രി​​​​ണം സംഭവിച്ചു.

മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്നു രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് വീ​​​​ട്ടി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​രും. സം​​​​സ്കാ​​​​രം വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​തു​​​​രു​​​​ത്തൂ​​​​ർ സെ​​​​ന്‍റ് തോ​​​​മ​​​​സ് സീ​​​​നാ​​​​യ് മൗ​​​​ണ്ട് പ​​​​ള്ളി​​​​യി​​​​ൽ. സ​​​​ഹോ​​​​ദ​​​​രി: മേ​​​​രി മീ​​​​നു.

International

തുര്‍ക്കി-മാഞ്ചസ്റ്റര്‍ വിമാനത്തിൽ യാത്രികർ തമ്മിൽ കൂട്ടത്തല്ല്

ബ്ര​സ​ല്‍​സ്: തു​ര്‍​ക്കി​യി​ലെ അ​ൻ​താ​ലി​യ​യി​ൽ​നി​ന്നു യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ലേ​ക്കു പ​റ​ന്ന വി​മാ​ന​ത്തി​ല്‍ യാ​ത്രി​ക​ര്‍ ത​മ്മി​ല്‍ അ​ടി. 30,000 അ​ടി ഉ​യ​ര​ത്തി​ല്‍ പ​റ​ക്ക​വെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ബ്രി​ട്ടീ​ഷ് വി​മാ​ന​ക്ക​ന്പ​നി​യാ​യ ജെ​റ്റ്-2 വി​മാ​ന​ത്തി​ൽ ര​ണ്ടു യാ​ത്ര​ക്കാ​ർ ത​മ്മി​ൽ അ​സ​ഭ്യ​വ​ർ​ഷ​വും ത​ല്ലു​മു​ണ്ടാ​യ​ത്.

സം​ഘ​ർ​ഷ​മു​ണ്ടാ​യി മൂ​ന്നു മ​ണി​ക്കൂ​റാ​യി​ട്ടും ശ​മി​ക്കാ​തെ വ​ന്ന​തോ​ടെ വി​മാ​നം ബെ​ല്‍​ജി​യ​ത്തി​ലെ ബ്ര​സ​ല്‍​സി​ല്‍ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി.

വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​യു​ട​ൻ വി​മാ​ന​ത്തി​ലേ​ക്കു പോ​ലീ​സ് ക​യ​റി പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​വ​രെ പു​റ​ത്തി​റ​ക്കി. മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്ക് വി​മാ​ന​ക്ക​ന്പ​നി ആ​ജീ​വ​നാ​ന്ത യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വ​ലി​യ ശ​ബ്‌​ദ​ത്തി​ല്‍ സം​ഗീ​തം പ്ലേ ​ചെ​യ്ത​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്നു. സി​ഗ​ര​റ്റി​നെ​ച്ചൊ​ല്ലി ക്രൂ ​അം​ഗ​ങ്ങ​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യും വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. സം​ഘ​ർ​ഷ​ത്തി​നി​ടെ സീ​റ്റു​ക​ളി​ല്‍ ര​ക്ത​ക്ക​റ​യും നി​ല​ത്ത് പ​ല്ലു​ക​ളും ക​ണ്ട​താ​യി യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. ആ​ദ്യം വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട് അ​സ​ഭ്യ​വ​ർ​ഷ​ത്തി​ലും കൈ​യാ​ങ്ക​ളി​യി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു യാ​ത്ര​ക്കാ​ർ ത​മ്മി​ലാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും പ​ക്ഷം​ചേ​ർ​ന്ന് മ​റ്റു​ചി​ല​രും സം​ഘ​ർ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ത​ര്‍​ക്കം പെ​ട്ടെ​ന്ന് ക​ല​ഹ​മാ​യി മാ​റി​യ​തോ​ടെ കു​ട്ടി​ക​ള്‍, വ​യോ​ധി​ക​ര്‍, പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ പ​ല​രും ഭീ​തി​യി​ലാ​യി.

Kerala

കൊച്ചി-കുവൈറ്റ് എയർ ഇന്ത്യ വിമാനം വൈകുന്നു, യാത്രക്കാർ പ്രതിഷേധത്തിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്.

പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് വിമാനം റിഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.

160 യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തങ്ങൾക്ക് താമസ സൗകര്യം ഒരുക്കണമെന്നാണ് യാത്രാക്കാരുടെ ആവശ്യം.

Kerala

മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​കേ​സ്; കു​റ്റ​പ​ത്രം വൈ​കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മാ​ന​ത്തി​നു​ള്ളി​ല്‍​വ​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​കേ​സി​ൽ കു​റ്റ​പ​ത്രം വൈ​കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് കോ​ട​തി. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും കേ​സി​ല്‍ എ​ന്തു​കൊ​ണ്ട് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ചോ​ദി​ച്ചു.

കേ​സി​ൽ വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ വ​കു​പ്പ് ചു​മ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി കേ​ന്ദ്രം ന​ൽ​ക​ണം. ഇ​തി​നാ​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും ഇ​തു തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ബു​ധ​നാ​ഴ്ച സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി. കേ​സി​ലെ ഒ​ന്നാം പ്ര​തി ഫ​ര്‍​സി​ന്‍ മ​ജീ​ദ് പാ​സ്‌​പോ​ര്‍​ട്ട് പു​തു​ക്കാ​ന്‍ അ​നു​മ​തി തേ​ടി ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. 2022 ജൂ​ണ്‍ 13നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മാ​ന​ത്തി​ന​ക​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്.

ഫ​ർ​സീ​ൻ മ​ജീ​ദി​ന് പു​റ​മെ ന​വീ​ൻ, സു​ധീ​പ് ജ​യിം​സ്, മുൻ എംഎൽഎ ശ​ബ​രീ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ.​പി.​ജ​യ​രാ​ജ​നാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഫ​ർ​സീ​ൻ മ​ജീ​ദും ന​വീ​ൻ​കു​മാ​റും ന​ൽ​കി​യ പ​രാ​തി​യി​ൽ ജ​യ​രാ​ജ​നെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു. 

International

ല​ണ്ട​ൻ-​ബം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ ഡ്രീം ​ലൈ​ന​ർ വി​മാ​നം പ​റ​ക്കാ​നി​രി​ക്കെ ത​ക​രാ​ര്‍; സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: ല​ണ്ട​നി​ലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന എ​യ​ർ ഇ​ന്ത്യ ഡ്രീം ​ലൈ​ന​ർ വി​മാ​നം ത​ക​രാ​റി​നെ തു​ട​ർ​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ച് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​മാ​ണ് സ​ർ​വീ​സ് ന​ട​ത്താ​തി​രു​ന്ന​ത്.

എ​ഞ്ചി​ൻ സ്റ്റാ​ർ​ട്ട​പ്പ് സ​മ​യ​ത്ത് 'ക​ട്ട്ഓ​ഫ്' സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ബോ​യിം​ഗ് 787-8 വി​മാ​ന​ത്തി​ന്റെ ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ചി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി പൈ​ല​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് പ​റ​ഞ്ഞു.

സം​ഭ​വം ഏ​വി​യേ​ഷ​ൻ റെ​ഗു​ലേ​റ്റ​റാ​യ ഡി​ജി​സി​എ​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന്, ഡി​ജി​സി​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​യ​ർ ഇ​ന്ത്യ ത​ങ്ങ​ളു​ടെ എ​ല്ലാ ബോ​യിം​ഗ് 787 വി​മാ​ന​ങ്ങ​ളി​ലെ​യും ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ചു​ക​ൾ പ​രി​ശോ​ധി​ച്ചു​വെ​ന്നും യാ​തൊ​രു പ്ര​ശ്‌​ന​വും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും എ​യ​ർ ഇ​ന്ത്യ​യി​ൽ യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് മു​ൻ‌​ഗ​ണ​ന​യെ​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു.

National

ബോംബ് ഭീഷണി, കുവൈറ്റ്-ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

അഹമ്മദാബാദ്: കുവൈറ്റിൽനിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

വിമാനത്തിൽ ബോംബ് ഉണ്ടെന്ന അവകാശവാദവുമായി കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്. 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വിമാനം രാവിലെ 6.40ഓടെ അഹമ്മദാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരനാണ് ബോംബ് ഉണ്ടെന്ന് അവകാശപ്പെടുന്ന കുറിപ്പ് കണ്ടെത്തിയത്. യാത്രക്കാരൻ ഇത് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. തുടർന്ന് പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. ഇതുവരെ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.

സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അന്തിമ അനുമതി ലഭിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.

International

ധാക്കയിൽനിന്നു പാകിസ്ഥാനിലേക്കു വിമാനം പറന്നു, 14 വർഷങ്ങൾക്കു ശേഷം

ധാക്ക: 14 വർഷങ്ങൾക്കു ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ബംഗ്ലാദേശ് വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്‍റെ
ജി-341 വിമാനം ധാക്കയിൽനിന്നു പുറപ്പെട്ട് രാത്രി പതിനൊന്നോടെ കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. 2012നു ശേഷം ധാക്കയും കറാച്ചിയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസാണിത്.
കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ബിമൻ എയർലൈൻസ് വിമാനത്തെ പരമ്പരാഗതമായ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലാദേശും പാകിസ്താനും തമ്മിൽ വളർന്നുവരുന്ന സൗഹൃദത്തെ ശക്തിപ്പെടുത്തുന്നാണ് പുതിയ തീരുമാനം.
ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴം, ശനി ദിവസങ്ങളിൽ
ഈ റൂട്ടിൽ സർവീസ് നടത്തും. നിലവിൽ മാർച്ച് 30 വരെയാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. പ്രാദേശിക സമയം രാത്രി എട്ടിന് ധാക്കയിൽനിന്നു പുറപ്പെടുന്ന വിമാനം 11ന് കറാച്ചിയിലെത്തിച്ചേരും.
മടക്ക വിമാനം അർധരാത്രി 12ന് കറാച്ചിയിൽനിന്നു പുറപ്പെട്ട് പുലർച്ചെ 4:20ന് ധാക്കയിൽ എത്തും. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർ ദുബായ് അല്ലെങ്കിൽ ദോഹ വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
കഴിഞ്ഞ വർഷം മുതലാണ് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തിയത്. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ധാക്ക സന്ദർശിച്ച അവസരത്തിലാണ് ഇതിനുള്ള പദ്ധതികൾ ആദ്യം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിച്ചതോടെയാണ് ഇപ്പോൾ ഈ സർവീസുകൾ യാഥാർഥ്യമായത്.

Kerala

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; യാ​ത്ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മോ​ഹ​ൻ (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദോ​ഹ​യി​ൽ നി​ന്നു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി യു​വ​തി​യോ​ടാ​ണ് ഇ​യാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ദോ​ഹ​യി​ല്‍ നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

നെ​ടു​മ്പാ​ശേ​രി പോ​ലീ​സാ​ണ് മോ​ഹ​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

National

വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​ന് പ്ര​കോ​പി​ത​രാ​യി; ര​ണ്ട് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി

മും​ബൈ: വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​ന് ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മാ​സ​ക്ത​രാ​കു​ക​യും ചെ​യ്ത യാ​ത്ര​ക്കാ​രെ പോ​ലീ​സി​ന് കൈ​മാ​റി.

മും​ബൈ​യി​ൽ നി​ന്നും താ​യ്‌​ല​ൻ​ഡി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ് വൈ​കി​യ​ത്. ചെ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 4:05 പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1:21 ആ​യി​രു​ന്നു പു​റ​പ്പെ​ട്ട​ത്.

വി​മാ​നം വൈ​കി​യെ​ത്തി​യ​തും ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞ​തും എ​യ​ർ ട്രാ​ഫി​ക്കും മൂ​ല​മാ​ണ് വി​മാ​നം വൈ​കി​യ​തെ​ന്ന് യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ പ്ര​കോ​പി​ത​രാ​കു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും വി​മാ​ന​ത്തി​ന്‍റെ വാ​തി​ലി​ൽ തൊ​ഴി​ച്ച​തി​നും ര​ണ്ട്പേ​രെ യാ​ത്ര​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യെ​ന്നും ഇ​ൻ​ഡി​ഗോ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

International

ദുബായ് എയർപോർട്ടിൽ ഇനി മുതൽ പാർക്കിംഗിന് ഇ-വാലറ്റ്

ദുബായ്: പുതിയ മാറ്റങ്ങൾക്കൊരുങ്ങി ദുബായ് എയർപ്പോർട്ട്. പേപ്പർ ടിക്കറ്റുകൾ എടുക്കാനുള്ള നീണ്ട ക്യൂവുകൾക്കും തിരക്കിനും വിരാമം കുറിച്ചുകൊണ്ട് എല്ലാ ടെർമിനലുകളിലും പേപ്പർരഹിത ഇ-വാലറ്റ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ദുബായ് ഇന്‍റർനാഷണൽ എയർപ്പോർട്ടും സാലിക് കന്പനി പിജെഎസിയും ചേർന്ന് 10 വർഷത്തെ കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ഹൈവേ റോഡുകളിൽ ആസ്വദിക്കുന്ന അതേ യാത്രാസൗകര്യം എയർപ്പോർട്ട് പാർക്കിംഗിലേക്കു കൊണ്ടുവരാൻ ഉദേശിച്ചുകൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപ്പോർട്ടുകളിലൊന്നായ ദുബായ് എയർപ്പോർട്ടിൽ ഇ- വാലറ്റ് പാർക്കിംഗ് സംവിധാനങ്ങൾ കൊണ്ടുവരാനാണ് പുതിയ കരാർ. എല്ലാ പെയ്ഡ് കാർ പാർക്കിംഗുകളിലും സാലിക് ഇ-വാലറ്റ് സംവിധാനം ഉപയോഗിച്ചു പാർക്കിംഗിനു പണം നൽകാൻ ഡ്രൈവർമാർക്കു കഴിയും. ഫിസിക്കൽ ടിക്കറ്റുകളുടെയോ പ്രത്യേക പേയ്‌മെന്‍റ് മെഷീനുകളുടെയോ ആവശ്യം ഇനി മുതൽ ഇല്ല. മൂന്നു പാസഞ്ചർ ടെർമിനലുകളിലും കാർഗോ മെഗാ ടെർമിനലിലും ഈ സംവിധാനം ഏർപ്പെടുത്തും.
2026 ജനുവരി 22 മുതലാണ് ഇ- വാലറ്റ് പേയ്മെന്‍റ് ഉപയോഗിച്ചു തുടങ്ങുന്നത്. 7,400 പാർക്കിംഗ് സ്ഥലങ്ങളിലായി ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ടെർമിനൽ 3ൽ യാത്രക്കാരെ ഇറക്കാനും, കാർഗോ ടെർമിനലിൽനിന്നു ഷിപ്പ്‌മെന്‍റ് എടുക്കാനും മാനുവൽ പേ ബൂത്തിൽ നിർത്താതെതന്നെ അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ ഇനി മുതൽ സാധിക്കും.

International

അ​മേ​രി​ക്ക​യി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; 1581 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി, നി​ര​വ​ധി സർവീസുകൾ വൈ​കി

വാ​ഷിം​ഗ്ട​ൺ: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ൽ വ്യോ​മ​ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ലാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് വ​രെ 1500ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് വി​വി​ധ വി​മാ​ന​ക്ക​മ്പ​നി​ക​ൾ രാ​ജ്യ​ത്തെ​മ്പാ​ടും റ​ദ്ദാ​ക്കി​യ​ത്.

രാ​ജ്യ​ത്തി​ന്റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും മ​ധ്യ-​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലും ശൈ​ത്യ​കാ​ല കൊ​ടു​ങ്കാ​റ്റും ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 1581 വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. 6883 വി​മാ​ന​ങ്ങ​ളാ​ണ് വൈ​കി​യ​ത്.

ന്യൂ​യോ​ർ​ക്, ചി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മു​ന്നി​ൽ. റ​ദ്ദാ​ക്കി​യ 785 വി​മാ​ന​ങ്ങ​ളും ന്യൂ​യോ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ​തും ഇ​വി​ടെ നി​ന്ന് പു​റ​പ്പെ​ട്ട​തു​മാ​ണ്.

ക്രി​സ്മ​സ് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കേ​റി​യ സ​മ​യ​ത്താ​ണ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ല​ട​ക്കം വ​ലി​യ മ​ഞ്ഞു​വീ​ഴ്‌​ച പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. മ​ഞ്ഞു​വീ​ഴ്ച റോ​ഡ് ഗ​താ​ഗ​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

 

National

വി​മാ​ന​യാ​ത്ര​ക്കി​ടെ അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് മു​ൻ എം​എ​ൽ​എ

ബം​ഗു​ളൂ​രു: വി​മാ​ന​യാ​ത്ര​ക്കി​ടെ സ​ഹ​യാ​ത്രി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് ക​ർ​ണാ​ട​ക മു​ൻ എം​എ​ൽ​എ​യും ഡോ​ക്ട​റു​മാ​യ അ​ഞ്ജ​ലി നിം​ബാ​ൽ​ക്ക​ർ.

അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ ജീ​വ​നാ​ണ് അ​ഞ്ജ​ലി ര​ക്ഷി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഗോ​വ-​ന്യൂ​ഡ​ൽ​ഹി വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഗോ​വ​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് നിം​ബാ​ൽ​ക്ക​ർ. ഡ​ൽ​ഹി​യി​ൽ വോ​ട്ട് ചോ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് അ​വ​ർ ഗോ​വ​യി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്.

ഇ​തി​നി​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട അ​ഞ്ജ​ലി നിം​ബാ​ൽ​ക്ക​ർ ക​ടു​ത്ത വി​റ​യ​ലും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ട്ട രോ​ഗി​ക്ക് സി​പി​ആ​ർ ന​ൽ​കി. പി​ന്നീ​ട് യാ​ത്ര​യി​ലു​ട​നീ​ളം അ​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യം ന​ൽ​കി ഡോ​ക്ട​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഉ​ട​നെ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നിം​ബോ​ൽ​ക്ക​റി​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പാ​ടാ​ണ് രോ​ഗി​യു​ടെ ജീ​വ​ൻ​ര​ക്ഷി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, നിം​ബാ​ൽ​ക്ക​റി​നെ അ​ഭി​ന​ന്ദി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ രം​ഗ​ത്തെ​ത്തി. നിം​ബാ​ൽ​ക്ക​റി​ന്‍റെ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്. സ​ഹ​യാ​ത്രി​ക​രി​ൽ ഒ​രാ​ൾ​ക്ക് വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യം വ​ന്ന​പ്പോ​ൾ അ​ത് ന​ൽ​കി അ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക​യാ​ണ് നിം​ബാ​ൽ​ക്ക​ർ ചെ​യ്ത​തെ​ന്നും സി​ദ്ധ​രാ​മ​യ്യ എ​ക്സി​ലെ പോ​സ്റ്റി​ൽ കു​റി​ച്ചു.

Sports

മെ​സി ശ​നി​യാ​ഴ്ച എ​ത്തും; വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങി കോ​ൽ​ക്ക​ത്ത

കോ​ൽ​ക്ക​ത്ത: അ​ര്‍​ജ​ന്‍റൈ​ൻ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യോ​ണ​ല്‍ മെ​സി ശ​നി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും. കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് മെ​സി വി​മാ​നം ഇ​റ​ങ്ങു​ക. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കാ​ണ് മെ​സി എ​ത്തു​ക. മെ​സി​ക്കൊ​പ്പം ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യ ലൂ​യി​സ് സു​വാ​ര​സും റോ​ഡ്രി​ഗോ ഡി ​പോ​ളും ഉ​ണ്ടാ​വും. തി​ങ്ക​ളാ​ഴ്ച വ​രെ മെ​സി ഇ​ന്ത്യ​യി​ലു​ണ്ടാ​വും.

ശ​നി​യാ​ഴ​ച രാ​വി​ലെ 9:30 മു​ത​ല്‍ 10:30 വ​രെ മീ​റ്റ് ആ​ന്‍​ഡ് ഗ്രീ​റ്റ് പ്രോ​ഗ്രാ​മു​ണ്ടാ​കും. പ​ത്ത​ര​യ്ക്ക് ശ്രീ​ഭൂ​മി​യി​ലെ ക്ലോ​ക്ക് ട​വ​റി​ന് സ​മീ​പം സ്ഥാ​പി​ച്ച 70 അ​ടി ഉ​യ​ര​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ന്‍റെ പ്ര​തി​മ അ​ർ​ജ​ന്‍റൈ​ൻ നാ​യ​ക​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. മോ​ണ്ടി പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള മു​പ്പ​ത് ക​ലാ​കാ​ര​ന്‍​മാ​രാ​ണ് പ്ര​തി​മ ത​യ്യാ​റാ​ക്കി​യ​ത്.

പ​തി​നൊ​ന്ന​ര മു​ത​ല്‍ സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ല​യോ​ണ​ല്‍ മെ​സി​ക്കൊ​പ്പം ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി, സൗ​ര​വ് ഗാം​ഗു​ലി, ലി​യാ​ന്‍​ഡ​ര്‍ പെ​യ്‌​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പി​ന്നാ​ലെ സൗ​ഹൃ​ദ മ​ത്സ​ര​വും മെ​സി​യെ ആ​ദ​രി​ക്ക​ലും ന​ട​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മെ​സി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് തി​രി​ക്കും. വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ല്‍ ഹൈ​ദ​രാ​ബാ​ദ് ഉ​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മെ​സി​യും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യും പ​ങ്കെ​ടു​ക്കു​ന്ന സെ​വ​ന്‍​സ് മ​ത്സ​ര​വും സം​ഗീ​ത നി​ശ​യും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മും​ബൈ ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന പാ​ഡ​ല്‍ ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മെ​സി വൈ​കു​ന്നേ​രം നാ​ലി​ന് സെ​ലി​ബ്രി​റ്റി ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ലും പ​ങ്കാ​ളി​യാ​വും. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് അ​രു​ണ്‍ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലെ ച​ട​ങ്ങി​ലും ലി​യോ​ണ​ല്‍ മെ​സി പ​ങ്കെ​ടു​ക്കും.

Kerala

നേ​രി​യ ആ​ശ്വാ​സം; സം​സ്ഥാ​ന​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വീ​സു​ക​ളി​ൽ പ്ര​തി​സ​ന്ധി കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ പ്ര​തി​സ​ന്ധി കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള എ​ല്ലാ ഇ​ന്‍​ഡി​ഗോ വി​മാ​ന​ങ്ങ​ളും സ​ര്‍​വീ​സ് ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രാ​നു​ള്ള ഒ​രു വി​മാ​നം മാ​ത്ര​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ചി​ല ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി. കൊ​ച്ചി​യി​ൽ നാ​ല് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ക​ണ്ണൂ​രി​ൽ ഡ​ൽ​ഹി സ​ർ​വീ​സ് മാ​ത്രം ത​ട​സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മാ​ത്രം 422 സ​ർ​വീ​സ് മു​ട​ങ്ങി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ലും കൊ​ച്ചി​യി​ൽ ഏ​ഴു സ​ർ​വീ​സു​മാ​ണ് ചൊ​വ്വാ​ഴ്ച മു​ട​ങ്ങി​യ​ത്. കാ​ര്യ​ക്ഷ​മ​മാ​യി സ​ർ​വീ​സ് ന​ട​പ്പാ​ക്കാ​നാ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ശീ​ത​കാ​ല ഷെ​ഡ്യൂ​ളി​ൽ പ​ത്തു ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഇ​ൻ​ഡി​ഗോ ക​മ്പ​നി ചൊ​വ്വാ​ഴ്ച തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം പ്ര​തി​ദി​നം ഏ​ക​ദേ​ശം 216 സ​ർ​വീ​സും ആ​ഴ്ച​യി​ൽ 1500 വ​രെ സ​ർ​വീ​സും റ​ദ്ദാ​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ് വി​വ​രം.

International

ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി

ഹൈ​ദ​രാ​ബാ​ദ്: രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി. വി​ദേ​ശ​ത്തു​നി​ന്നു​ള്ള ര​ണ്ടെ​ണ്ണം ഉ​ൾ​പ്പെ​ടെ മൂ​ന്ന് വി​മാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​മെ​യി​ൽ വ​ഴി ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

ല​ണ്ട​ൻ ഹീ​ത്രോ​യി​ൽ നി​ന്നു​ള്ള ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്‌​സ് വി​മാ​നം ബി​എ 277, ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്നു​ള്ള ലു​ഫ്താ​ൻ​സ വി​മാ​നം എ​ൽ​എ​ച്ച് 752, ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​നം 6ഇ 7178 ​എ​ന്നീ വി​മാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചെ​ങ്കി​ലും എ​ല്ലാ വി​മാ​ന​ങ്ങ​ളും ത​ട​സ​ങ്ങ​ളി​ല്ലാ​തെ യാ​ത്രാ പൂ​ർ​ത്തി​യാ​ക്കി സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യും ആ​ഭ്യ​ന്ത​ര വി​മാ​ന സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ചും ഇ​റ​ങ്ങി.

NRI

വി​മാ​ന​ത്തി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം; യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

ബെ​ര്‍​ലി​ന്‍: വി​മാ​ന യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ഗ്രാ​ന്‍ കാ​ന​റി​യ​യി​ല്‍ നി​ന്ന് ഹാം​ബു​ര്‍​ഗി​ലേ​ക്കു​ള്ള യൂ​റോ​വിം​ഗ്സ് എ 320 ​വി​മാ​ന​ത്തി​ല്‍ വ​ച്ചാ​ണ് യാ​ത്ര​ക്കാ​ര​ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്.

തു‌​ട​ർ​ന്ന് ബി​ല്‍​ബാ​വോ​യി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. നേ​ര​ത്തെ, വി​മാ​ന​ത്തി​ൽ വ​ച്ച് ജീ​വ​ന​ക്കാ​ർ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

മ​രി​ച്ച വ്യ​ക്തി​യു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി യൂ​റോ​വിം​ഗ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ഇ​ൻ​ഡി​ഗോ; ഇ​ന്നു രാ​ത്രി റീ​ഫ​ണ്ട്

ന്യൂ​ഡ​ൽ​ഹി: റ​ദ്ദാ​ക്ക​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള ടി​ക്ക​റ്റ് റീ​ഫ​ണ്ടു​ക​ൾ ഇ​ന്നു രാ​ത്രി എ​ട്ടി​ന​കം പൂ​ർ​ണ​മാ​യി ന​ൽ​ക​ണ​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. യാ​ത്ര​ക്കാ​രി​ൽ​നി​ന്നു വേ​ർ​തി​രി​ക്ക​പ്പെ​ട്ട ബാ​ഗേ​ജു​ക​ൾ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​കെ ന​ൽ​ക​ണം.

റ​ദ്ദാ​ക്ക​ലു​ക​ൾ ബാ​ധി​ക്ക​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് റീ​ഷെ​ഡ്യൂ​ളിം​ഗ് ചാ​ർ​ജ് ഈ​ടാ​ക്ക​രു​തെ​ന്നും പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ പാ​സ​ഞ്ച​ർ സ​പ്പോ​ർ​ട്ടും റീ​ഫ​ണ്ടിം​ഗ് സാ​ധ്യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന സെ​ല്ലു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ച്ചു​ തു​ട​ങ്ങാ​നും ഇ​ൻ​ഡി​ഗോ​യ്ക്ക് നി​ർ​ദേ​ശം നൽകി.

Latest News

Corehub Up